മെലനോമ; അറിയാം കാരണങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധം...

By Web TeamFirst Published Sep 9, 2023, 10:23 PM IST
Highlights

ചർമ്മത്തിന് നിറം കൊടുക്കുന്ന മെലാനിൻ എന്ന പദാർത്ഥത്തെ ഉത്പാദിപ്പിച്ചെടുക്കുന്ന കോശങ്ങളെ ബാധിക്കുന്ന അർബുദമാണ് മെലാനോമ സ്കിന്‍ ക്യാന്‍സര്‍. മെലനോമയുടെ കൃത്യമായ കാരണം ഇതുവരെ  കണ്ടെത്തിയിട്ടില്ല. 

ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദം അഥവാ സ്കിന്‍ ക്യാന്‍സര്‍ ഇന്ന് ആളുകള്‍ക്കിടയില്‍ വ്യാപകമാകുകയാണ്. തൊലിയിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് ത്വക്കിലെ അര്‍ബുദം അഥവാ സ്കിന്‍ ക്യാന്‍സര്‍. മെലാനോമ, കാര്‍സിനോമ, സ്‌ക്വാമസ് സെല്‍ കാര്‍സിനോമ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള  സ്കിന്‍ ക്യാന്‍സറുകളുണ്ട്. 

ചർമ്മത്തിന് നിറം കൊടുക്കുന്ന മെലാനിൻ എന്ന പദാർത്ഥത്തെ ഉത്പാദിപ്പിച്ചെടുക്കുന്ന കോശങ്ങളെ ബാധിക്കുന്ന അർബുദമാണ് മെലാനോമ സ്കിന്‍ ക്യാന്‍സര്‍. മെലനോമയുടെ കൃത്യമായ കാരണം ഇതുവരെ  കണ്ടെത്തിയിട്ടില്ല. എന്നാൽ സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളോട് ദീർഘനേരം സമ്പർക്കം പുലർത്തുന്നത്  കോശത്തിന്റെ ഡിഎൻഎയെ നശിപ്പിക്കുമെന്നും അത് മൂലം പ്രതിരോധശേഷി ദുര്‍ബലമാവുകയും സ്കിന്‍ ക്യാന്‍സര്‍ സാധ്യത കൂടുകയും ചെയ്യാം. പുകയിലയുടെ അമിത ഉപയോഗം, റേഡിയേഷന്‍ മൂലവുമൊക്കെ സ്കിന്‍ ക്യാന്‍സര്‍ ഉണ്ടാകാം. നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ സാധിക്കുന്ന രോഗം കൂടിയാണ് ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദം. എന്നാല്‍ ലക്ഷണങ്ങളെ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് പലപ്പോഴും കാര്യങ്ങള്‍ കൈവിട്ടു പോകുന്നത്. വിവിധ തരത്തിലുള്ള ക്യാൻസറിന് വിവിധ ലക്ഷണങ്ങൾ ഉണ്ടാകും. 

Latest Videos

മെലാനോമ സ്കിന്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ചർമ്മത്തിൽ പ്രത്യക്ഷപ്പെടുന്ന ചെറിയ പുള്ളികൾ ഒരു പ്രധാന ലക്ഷണമാകാം. ചർമ്മത്തിൽ പുതിയ പിഗ്മെന്റുകളും അസാധാരണമായ വളർച്ചയും പ്രത്യക്ഷപ്പെടുന്നതാണ് മറ്റൊരു പ്രധാന ലക്ഷണം.ചര്‍മ്മത്തിലെ നിറമാറ്റം, രൂപമാറ്റം തുടങ്ങിയവയും ലക്ഷണമാകാം. ഒരു പുതിയ പാടോ ഒരു മറുകോ വന്നാല്‍ നിസാരമായി കാണരുത്.  ചര്‍മ്മത്തിലെ ചില കറുത്ത പാടുകള്‍,  ചര്‍മ്മത്തിലെ ചൊറിച്ചില്‍ എന്നിവയെല്ലാം സ്കിന്‍ ക്യാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു. ചര്‍മ്മത്തിലെ ചർമ്മത്തിൽ വ്രണം, മുറിവുകള്‍ രക്തസ്രാവം, ചർമ്മത്തിലെ ആകൃതി, വലിവ്, ഘടന എന്നിവയിൽ  വ്യത്യാസം , നഖങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, മുഖക്കുരു വന്നിട്ട് പോകാതിരിക്കുക, ഒരിക്കല്‍ വന്ന സ്ഥലത്തുതന്നെ വീണ്ടും വീണ്ടും മുഖക്കുരു വരുക, പെട്ടെന്ന് കാല്‍പാദത്തിലോ കൈവെള്ളയിലോ ഉണ്ടാകുന്ന മുറിവുകള്‍,തുടങ്ങിയവ കണ്ടാലും പ്രത്യേകം ശ്രദ്ധിക്കണം. ഇവയൊക്കെ ഒരുപക്ഷേ ഏതെങ്കിലും സ്കിന്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം. ചിലര്‍ക്ക് തൊലിപ്പുറത്ത് ചൊറിച്ചില്‍, പുകച്ചില്‍, രക്തം പൊടിയല്‍ എന്നിവയൊക്കെയാകാം ലക്ഷണം. തലയോട്ടിയിലെ ത്വക്കില്‍, കണ്ണിന്റെ പാളികളില്‍ , കൈവിരലുകളില്‍, കാല്‍വിരലുകള്‍ക്കിടയില്‍ അങ്ങനെ എവിടെ വേണമെങ്കിലും സ്കിന്‍ ക്യാന്‍സര്‍ ഉണ്ടാകാം.

മെലനോമ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുമ്പോൾ, വിട്ടുമാറാത്ത ചുമ, ശരീരഭാരം കുറയുക, തലവേദനയും ബലഹീനതയും, അസ്ഥി വേദന തുടങ്ങിയവ കാണപ്പെടാം. 

മെലനോമയെ തടയാനുള്ള പ്രതിരോധ നടപടികൾ...

1. 10-4ന് ഇടയിൽ വെയിലത്ത് പോകുന്നത് ഒഴിവാക്കുക. ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയമാണിത്.

2. പുറത്തേയ്ക്ക് പോകുമ്പോള്‍  സൺസ്‌ക്രീൻ പുരട്ടുക. 

3. പുറത്തുപോകുമ്പോൾ ശരീരം മൂടുന്ന വസ്ത്രം ധരിക്കുക.   

4. നിങ്ങളുടെ ചർമ്മത്തിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടോ എന്ന്  ഇടയ്ക്കിടെ ശ്രദ്ധിക്കുക.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also Read: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഈ ഒരൊറ്റ നട്സ് കഴിക്കൂ; അറിയാം ഗുണങ്ങള്‍...

youtubevideo

click me!