ഇപ്പോഴും കൊവിഡിന് മാത്രമായൊരു ചികിത്സയോ മരുന്നോ നമുക്ക് ലഭ്യമായി തുടങ്ങിയിട്ടില്ല. വാക്‌സിനെ തന്നെയാണ് നാമിപ്പോഴും ആശ്രയിക്കുന്നത്. ഇതിനിടെ ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'ഹെട്ടറോ' എന്ന മരുന്ന് കമ്പനി കൊവിഡിന് മാത്രമായുള്ള മരുന്നില്‍ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്
കൊവിഡ് 19മായുള്ള ( Covid 19 Disease ) നമ്മുടെ പോരാട്ടത്തിന് രണ്ട് വയസ് പൂര്‍ത്തിയായിരിക്കുന്നു. ആദ്യഘട്ടത്തില്‍ കൊവിഡുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന ആശങ്കകളും ആശയക്കുഴപ്പങ്ങളും ഇന്നില്ല. എന്നാല്‍, തീര്‍ച്ചപ്പെടുത്തിയ നിഗമനങ്ങളിലേക്ക് നാം ഇനിയും ( Covid Studies ) എത്തിച്ചേര്‍ന്നിട്ടുമില്ല.
രോഗകാരിയായ വൈറസിന് സംഭവിക്കുന്ന ജനിതകവ്യതിയാനങ്ങളും, രോഗത്തിന്റെ തീക്ഷണതയിലും ഘടനയിലും വരുന്ന മാറ്റങ്ങളുമെല്ലാം പുതിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. അതിശക്തമായ രണ്ടാം തരംഗമാണ് ഇന്ത്യയിലുണ്ടായത്. ഇതില്‍ നിന്ന് വ്യത്യസ്തമായി അല്‍പം ആശ്വാസത്തിനുള്ള ഇടം ബാക്കിവച്ചുകൊണ്ടാണ് മൂന്നാം തരംഗം മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നത്.
undefined
കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് മൂന്നാം തരംഗത്തില്‍ കൊവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെയും ജീവന്‍ നഷ്ടപ്പെടുന്നവരുടെയും എണ്ണം കുറച്ചതെന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആവര്‍ത്തിച്ച് പറയുന്നു. വാക്‌സിന്‍ സ്വീകരിച്ചാലും രോഗം പിടിപെടുമെന്ന് നമുക്കറിയാം. എന്നാല്‍ രോഗതീവ്രത കുറയ്ക്കാനാണ് പ്രധാനമായും വാക്‌സിന്‍ സഹായകമാകുന്ന്ത്.
ഇപ്പോഴും കൊവിഡിന് മാത്രമായൊരു ചികിത്സയോ മരുന്നോ നമുക്ക് ലഭ്യമായി തുടങ്ങിയിട്ടില്ല. വാക്‌സിനെ തന്നെയാണ് നാമിപ്പോഴും ആശ്രയിക്കുന്നത്. ഇതിനിടെ ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'ഹെട്ടറോ' എന്ന മരുന്ന് കമ്പനി കൊവിഡിന് മാത്രമായുള്ള മരുന്നില്‍ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ഇവരുടെ മൂന്നാം ഘട്ട പരീക്ഷണവും പൂര്‍ത്തിയായിരിക്കുകയാണ്.
പ്രതീക്ഷയേകുന്ന ഫലമാണ് മൂന്നാം ഘട്ട പരീക്ഷണത്തില്‍ ലഭിച്ചതെന്നാണ് കമ്പനി അറിയിക്കുന്നത്. 'മോവ്‌ഫോര്‍' ( Molnupiravir ) എന്നാണ് ഈ മരുന്നിന്റെ പേര്. ഈ മരുന്നും രോഗിക്ക് ആവശ്യത്തിന് കരുതലും വിശ്രമവും കൂടി ലഭിക്കുകയാണെങ്കില്‍ കൊവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെടാനുള്ള സാധ്യത 65 ശതമാനത്തോളം കുറയ്ക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
രോഗം ബാധിച്ച ശേഷം, കുറഞ്ഞ സമയം കൊണ്ട് തന്നെ ടെസറ്റ് ഫലം നെഗറ്റീവ് ആയിവരാനും 'മോവ്‌ഫോര്‍' സഹായകമാണത്രേ. അതായത് ശരീരത്തില്‍ നിന്ന് വൈറസിനെ എളുപ്പത്തില്‍ പുറന്തള്ളാന്‍ മരുന്ന് സഹായിക്കുന്നു എന്ന് ചുരുക്കം. അഞ്ച് ദിവസമേ ഇതിന് വേണ്ടിവരികയുള്ളൂ എന്നാണ് കമ്പനി അറിയിക്കുന്നത്.
പരീക്ഷണഘട്ടത്തില്‍ ആരിലും മരുന്ന്, ഗുരുതരമായ മറ്റ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചില്ലെന്നും മൂന്നാം ഘട്ടത്തില്‍ 1,218 രോഗികളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തതെന്നും 'ഹെട്ടറോ' അറിയിക്കുന്നു. 'മോവ്‌ഫോര്‍' 800 എംജി, ദിവസവും രണ്ട് നേരമാണ് രോഗികള്‍ക്ക് നല്‍കിയിരുന്നതത്രേ.
കൊവിഡ് മരണസംഖ്യ ഔദ്യോഗിക കണക്കുകളെക്കാൾ കൂടുതലാണെന്ന വാർത്ത തള്ളി കേന്ദ്രം...
ഇന്ത്യയിലെ കൊവിഡ്-19 മരണസംഖ്യ ഔദ്യോഗിക കണക്കുകളേക്കാള്‍ വളരെ കൂടുതലാണെന്നും, യഥാര്‍ത്ഥ കണക്കുകളേക്കാള്‍ കുറച്ചു കാണിക്കുകയാണെന്നും ആരോപിച്ചുള്ള ഗവേഷണ പ്രബന്ധത്തെ ആധാരമാക്കിയുള്ള മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് കേന്ദ്രം. കൊവിഡ്-19 മരണങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതിന് സുശക്തമായ സംവിധാനം നിലവിലുള്ള ഇന്ത്യയില്‍ ഇത്തരം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ക്ക് പ്രാധാന്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരണക്കുറിപ്പിലൂടെ അറിയിച്ചു.
റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മരണസംഖ്യയിലെ പൊരുത്തക്കേട് ഒഴിവാക്കാനും, ഇന്ത്യയിലെ കോവിഡ്-19 അനുബന്ധ മരണങ്ങള്‍ ഉചിതമായി രേഖപ്പെടുത്തുന്നതിനുമായി, WHO ശുപാര്‍ശ ചെയ്യുന്ന ICD-10 കോഡ് അനുസരിച്ച് എല്ലാ മരണങ്ങളും കൃത്യമായി രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം ICMR പുറപ്പെടുവിച്ചിട്ടുള്ളതായും ആരോഗ്യമന്ത്രാലയം പറയുന്നു... Read More..