രണ്ടാം തവണ നിയമലംഘിക്കുന്നവർക്ക് മൂവായിരം രൂപ പിഴയും മൂന്ന് ദിവസത്തേക്ക് പൊതുസേവനവും നടത്തേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
പൊതുസ്ഥലങ്ങളിൽ പുകവലിക്കുക, തുപ്പുക, പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുക എന്നിവ നിരോധിച്ച് മഹാരാഷ്ട്ര സർക്കാർ. സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ആദ്യമായി നിയമലംഘിക്കുന്നവർ ആയിരം രൂപ പിഴയും ഒരു ദിവസം പൊതുസേവനം നടത്തേണ്ടതുമാണ്.
രണ്ടാം തവണ നിയമലംഘിക്കുന്നവർക്ക് മൂവായിരം രൂപ പിഴയും മൂന്ന് ദിവസത്തേക്ക് പൊതുസേവനവും നടത്തേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. മൂന്നാം തവണ നിയമലംഘിക്കുന്നവർ 5000 രൂപ പിഴയും അഞ്ച് ദിവസത്തെ പൊതുസേവനവുമാണ് ശിക്ഷ.
undefined
ബോംബെ പൊലീസ് ആക്ടിന്റെയും ഇന്ത്യൻ പീനൽ കോഡിന്റെയും (ഐപിസി) വിവിധ വകുപ്പുകൾ അനുസരിച്ച് ആറ് മാസം മുതൽ രണ്ട് വർഷം വരെ തടവോ പിഴയോ ലഭിക്കുമെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി വരെ 62,228 കൊറോണ വൈറസ് പോസിറ്റീവ് കേസുകൾ മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതുവരെ മരണമടഞ്ഞവരുടെ എണ്ണം 2,098 ആണ്.
കൊവിഡ് 19; ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് എപ്പോള്‍?...