കുട്ടികളിലെ ഉറക്കക്കുറവ് നിസാരമായി കാണരുത്, കാരണം ഇതാണ്

By Web Team  |  First Published Jun 21, 2024, 1:37 PM IST

അമിതഭാരം, വ്യായാമമില്ലായ്മ, മോശം ഭക്ഷണക്രമം എന്നിവയാണ് കുട്ടികളിലും കൗമാരക്കാരിലും ഹൈപ്പർടെൻഷനുള്ള പ്രധാന അപകട ഘടകങ്ങളെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു.


ഉറക്കക്കുറവ് കുട്ടികളിലും കൗമാരക്കാരിലും ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. 
500-ലധികം കുട്ടികളിൽ നിന്നും ഉയർന്ന രക്തസമ്മർദ്ദമുള്ള കൗമാരക്കാരിൽ നിന്നുമുള്ള ഡാറ്റ വിശകലനം ചെയ്തു. കുറഞ്ഞ ഉറക്ക സമയവും ഉയർന്ന രക്തസമ്മർദ്ദവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠനത്തിൽ പറയുന്നു. പീഡിയാട്രിക്സ് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.

12 മുതൽ 19 വരെ പ്രായമുള്ള ഏഴ് പേരിൽ ഒരാൾക്ക് ഹൈപ്പർടെൻഷൻ ഉണ്ടെന്ന് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കുന്നു. ഭക്ഷണക്രമവും വ്യായാമവും ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതായി പെൻസിൽവാനിയ സർവകലാശാലയിലെ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ആമി കോഗോൺ പറഞ്ഞു.

Latest Videos

undefined

കുട്ടികളിലും കൗമാരക്കാരിലും ഹൈപ്പർടെൻഷനുള്ള പ്രധാന അപകട ഘടകങ്ങൾ അമിതഭാരം, വ്യായാമമില്ലായ്മ, മോശം ഭക്ഷണക്രമം എന്നിവയാണ് കുട്ടികളിലും കൗമാരക്കാരിലും ഹൈപ്പർടെൻഷനുള്ള പ്രധാന അപകട ഘടകങ്ങളെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു. യുപി കുട്ടികളിൽ 60 ശതമാനവും ഹൈസ്കൂൾ കുട്ടികളിൽ 70 ശതമാനത്തിലധികം പേരിലും ഉറക്കക്കുറവ് പ്രശ്നം നേരിടുന്നതായി ​പഠനത്തിൽ പറയുന്നു.

കുട്ടികളും കൗമാരക്കാരും എത്ര മണിക്കൂർ ഉറങ്ങണം എന്നത് പ്രായത്തെ ആശ്രയിച്ചിരിക്കുന്നു. അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിൻ വ്യക്തമാക്കുന്നത് ഇങ്ങനെ.

6 വയസ്സിന് താഴെയുള്ള കുട്ടികൾ രാത്രിയിൽ 10 മുതൽ 13 മണിക്കൂർ വരെ ഉറങ്ങണം.
6-12 വയസിനിടയിൽ പ്രായമുള്ള കുട്ടികൾ രാത്രിയിൽ 9 മുതൽ 12 മണിക്കൂർ വരെ.
13 മുതൽ 18 വരെ പ്രായമുള്ളവർ രാത്രിയിൽ 8 മുതൽ 10 മണിക്കൂർ വരെ.
18 വയസും അതിൽ കൂടുതലുമുള്ളവർ രാത്രിയിൽ 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങണം.

ചർമ്മത്തെ സുന്ദരമാക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം അഞ്ച് സൂപ്പർ ഫുഡുകൾ

 

click me!