നടത്തം പോലെയുള്ള വ്യായാമങ്ങൾ ഉറക്കത്തിൻ്റെ ഗുണനിലവാരം വർദ്ധിപ്പിക്കും. അത്താഴത്തിന് ശേഷം നടക്കുന്നത് രാത്രിയിൽ നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കും.
നടത്തം ഏത് സമയത്താണെങ്കിലും മികച്ചൊരു വ്യായാമം തന്നെയാണ്. മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രയോജനപ്രദമായ വ്യായാമമാണ് നടത്തം. ഭക്ഷണം കഴിച്ചതിന് ശേഷം അൽപ നേരമൊന്ന് നടക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. എന്തൊക്കെയാണ് ആ ഗുണങ്ങളെന്നറിയാം...
ഒന്ന്
undefined
ഭക്ഷണത്തിനു ശേഷം അൽപ നേരം നടക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുകയും എൽഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ഇത് മെച്ചപ്പെട്ട രക്തചംക്രമണവും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
രണ്ട്
ശരീരത്തിന് വേദനയോ സമ്മർദ്ദമോ അനുഭവപ്പെടുമ്പോൾ പുറത്തുവിടുന്ന ഹോർമോണുകളാണ് എൻഡോർഫിനുകൾ. എൻഡോർഫിനുകൾ പുറത്തുവിടുന്നതിലൂടെ സമ്മർദ്ദവും ഉത്കണ്ഠയും ലഘൂകരിക്കാൻ നടത്തം സഹായിക്കും. ഭക്ഷണത്തിനു ശേഷമുള്ള നടത്തം ക്ഷീണം കുറയ്ക്കുകയും മെച്ചപ്പെട്ട മാനസികാരോഗ്യത്തിനും സഹായിക്കുന്നു.
മൂന്ന്
നടത്തം പോലെയുള്ള വ്യായാമങ്ങൾ ഉറക്കത്തിൻ്റെ ഗുണനിലവാരം വർദ്ധിപ്പിക്കും. അത്താഴത്തിന് ശേഷം നടക്കുന്നത് രാത്രിയിൽ നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കും.
നാല്
ഭക്ഷണത്തിന് ശേഷം നടക്കുന്നത് ഊർജ്ജത്തിൻ്റെ അളവ് വർദ്ധിപ്പിക്കും. ഊർജ്ജം കൂടുന്നത് ദൈനംദിന പ്രവർത്തനത്തിനും മെച്ചപ്പെട്ട മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു.
അഞ്ച്
നടത്തം പോലെയുള്ള വ്യായാമങ്ങൾ കുടൽ മൈക്രോബയോമിനെ നല്ല രീതിയിൽ സ്വാധീനിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ശരിയായ ദഹനത്തിനും രോഗപ്രതിരോധ പ്രവർത്തനത്തിനും മാനസികാരോഗ്യത്തിനും പോലും ആരോഗ്യകരമായ ഗട്ട് മൈക്രോബയോം അത്യാവശ്യമാണ്.
ആറ്
ഭക്ഷണത്തിന് ശേഷമുള്ള നടത്തം വയറുവേദന, മലബന്ധം, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ തടയാൻ സഹായിക്കും.
ഏഴ്
ഭക്ഷണത്തിനു ശേഷമുള്ള നടത്തം ഇൻസുലിനോടുള്ള ശരീരത്തിൻ്റെ സംവേദനക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നത് പ്രമേഹവുമായി ബന്ധപ്പെട്ട ദീർഘകാല സങ്കീർണതകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.
എട്ട്
ഭക്ഷണത്തിന് ശേഷം നടക്കുന്നത് കലോറി എരിച്ച് കളയാൻ സഹായിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് അമിതവണ്ണവുമായി ബന്ധപ്പെട്ട ഹൃദ്രോഗം, സ്ട്രോക്ക്, ചില ക്യാൻസറുകൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
ഒൻപത്
നടത്തം തലച്ചോറിലേക്കുള്ള രക്തയോട്ടം ഉത്തേജിപ്പിക്കുന്നു. ഇത് ബുദ്ധിശക്തി, മെമ്മറി, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്തും.
വെണ്ടയ്ക്ക കഴിക്കുന്നത് പതിവാക്കൂ, കാരണം അറിയാം