Health Tips: വൃക്കകളിലെ അണുബാധ എങ്ങനെ തിരിച്ചറിയാം? ഈ ലക്ഷണങ്ങളെ നിസാരമാക്കേണ്ട...

By Web TeamFirst Published Nov 29, 2023, 7:54 AM IST
Highlights

വൃക്കകളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് നമ്മുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് ഏറെ അത്യന്താപേക്ഷിതമാണ്. വൃക്കയിലെ അണുബാധയുടെ ലക്ഷണങ്ങൾ മനസിലാക്കുകയും ഉടനടി ചികിത്സ തേടുകയും ചെയ്യുന്നത് സങ്കീർണതകൾ തടയുന്നതിന് അത്യാവശ്യമാണ്.

നിരവധി ആളുകളെ ബാധിക്കുന്ന ഗുരുതരവും വേദനാജനകവുമായ അവസ്ഥയാണ് വൃക്കയിലെ അണുബാധ. വൃക്കകളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് നമ്മുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് ഏറെ അത്യന്താപേക്ഷിതമാണ്. വൃക്കയിലെ അണുബാധയുടെ ലക്ഷണങ്ങൾ മനസിലാക്കുകയും ഉടനടി ചികിത്സ തേടുകയും ചെയ്യുന്നത് സങ്കീർണതകൾ തടയുന്നതിന് അത്യാവശ്യമാണ്.

രക്തത്തിലെ മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും മൂത്രം ഉത്പാദിപ്പിക്കാനും വൃക്കകൾ സഹായിക്കുന്നു. സാധാരണയായി മൂത്രനാളിയിലൂടെ ബാക്ടീരിയകൾ വൃക്കകളിലേയ്ക്ക് പ്രവേശിക്കുമ്പോഴാണ് വൃക്ക അണുബാധ ഉണ്ടാകുന്നത്. 

Latest Videos

കിഡ്നി അണുബാധയുടെ ചില ലക്ഷണങ്ങളെ തിരിച്ചറിയാം... 

ഒന്ന്... 

നടുവേദനയാണ് ആദ്യ ലക്ഷണം. നടുവേദന പല രോഗങ്ങളുടെയും ലക്ഷണം ആണെങ്കിലും,  നിങ്ങളുടെ ഇടുപ്പിന് തൊട്ട് മുകളിലായി പുറംവേദന ഉണ്ടാകുന്നത് കിഡ്നി അണുബാധയുടെ ഒരു പ്രധാന ലക്ഷണമാണ്. 

രണ്ട്... 

നിങ്ങൾ പതിവിലും കൂടുതൽ തവണ മൂത്രമൊഴിക്കാന്‍ പോവുക, മൂത്രമൊഴിക്കുമ്പോൾ പുകച്ചിലും വേദനയും, മൂത്രത്തിന് അതിശക്തമായ ദുര്‍ഗന്ധം ഉണ്ടാവുക തുടങ്ങിയവയൊക്കെ കിഡ്നി അണുബാധയുടെ  ലക്ഷണങ്ങളാണ്. 

മൂന്ന്...

നിങ്ങളുടെ മൂത്രത്തിൽ രക്തം ശ്രദ്ധയിൽപ്പെട്ടാലും നിസാരമാക്കേണ്ട. ചിലപ്പോള്‍ അതും വൃക്കയിലെ അണുബാധ ഉൾപ്പെടെയുള്ള വിവിധ അവസ്ഥകളാൽ ഉണ്ടാകുന്നതാകാം. 

നാല്... 

കുളിരും വിറയലോടു കൂടിയുള്ള ശക്തമായ പനിയും ചിലപ്പോള്‍ വൃക്കകളിലെ അണുബാധയുടെ ലക്ഷണമാകാം. 

അഞ്ച്...

വയറുവേ​ദന, ഛർദി, വിശപ്പില്ലായ്മ എന്നിവയും വൃക്കകളെ ബാധിക്കുന്ന അണുബാധയുടെ ലക്ഷണമാകാം. 

ആറ്... 

അമിതമായ ക്ഷീണവും തളര്‍ച്ചയും പല രോഗങ്ങളുടെയും ലക്ഷണം ആണെങ്കിലും, വൃക്കകളെ ബാധിക്കുന്ന അണുബാധയുടെ ലക്ഷണമായും ഇവ ഉണ്ടാകാം. 

വൃക്കകളിലെ അണുബാധ തടയാൻ സ്വീകരിക്കേണ്ട പ്രതിരോധമാർ​ഗങ്ങൾ...

  • വെള്ളം ധാരാളം കുടിക്കുക
  • മൂത്രത്തിൽ കല്ലിനും പ്രോസ്റ്റേറ്റ് വീക്കത്തിനും ഫലപ്രദമായ ചികിത്സ ചെയ്യുക.
  • മൂത്രക്കല്ല് ഒഴിവാക്കാനായി കാത്സ്യം,  വിറ്റാമിൻ സി, വിറ്റാമിൻഡി പോലുള്ള ​ഗുളികകളുടെ അമിത ഉപയോ​ഗം ഒഴിവാക്കണം.
  • പ്രമേഹം നിയന്ത്രണവിധേയമാക്കുക.
  • വ്യക്തിശുചിത്വം പാലിക്കുക.
  • ലൈം​ഗികശുചിത്വം പാലിക്കുക.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

Also read: കരള്‍ ക്യാന്‍സറിനെ തിരിച്ചറിയാം; അറിയാം ലക്ഷണങ്ങള്‍...

youtubevideo

 

click me!