'ഇത് പതിവ് ജോലിയാകണം'; വര്‍ക്കൗട്ട് ഫോട്ടോയുമായി കാജല്‍ അഗര്‍വാളും ഭര്‍ത്താവ് ഗൗതമും

By Web Team  |  First Published Sep 16, 2021, 9:13 PM IST

തൂക്കം നോക്കാനുള്ള മെഷിനില്‍ കാണുന്ന നമ്പറോ, കണ്ണാടിയില്‍ നോക്കുമ്പോള്‍ കാണുന്ന പ്രതിബിംബമോ അല്ല ഫിറ്റ്‌നസ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും നമുക്ക് ഉള്ളുകൊണ്ട് എത്രത്തോളം ഊര്‍ജ്ജസ്വലത സ്വയം അനുഭവിക്കാന്‍ പറ്റുന്നുണ്ട് എന്നതാണ് യഥാര്‍ത്ഥത്തില്‍ ഫിറ്റ്‌നസ് എന്നും ഗൗതം പറയുന്നു


ഫിറ്റ്‌നസിന് വളരെയധികം പ്രാധാന്യം നല്‍കുന്നൊരു യുവതലമുറയാണ് ഇന്നുള്ളത്. കായികാധ്വാനത്തിന്റെ പ്രാധാന്യത്തെയും അതിന്റെ അഭാവമുണ്ടാക്കാവുന്ന വിഷമതകളെയും കുറിച്ച് ഇന്ന് മിക്ക യുവാക്കള്‍ക്കും കൃത്യമായ അവബോധമുണ്ട്. 

ഒരു പരിധി വരെ ഇക്കാര്യത്തില്‍ സെലിബ്രിറ്റികള്‍ക്കും പങ്കാളിത്തമുണ്ടെന്ന് പറയാം. തങ്ങളുടെ ഫിറ്റ്‌നസ് ഗോളുകളെ കുറിച്ചും വര്‍ക്കൗട്ട് വിശേഷങ്ങളുമെല്ലാം ഇന്ന് മിക്ക സിനിമാതാരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം തന്നെ യുവാക്കളെ ചെറുതല്ലാത്ത രീതിയില്‍ സ്വാധീനിക്കുന്നുമുണ്ട്. 

Latest Videos

undefined

ഫിറ്റ്‌നസ് എന്നാല്‍ ശരീരത്തിന് മാത്രമല്ല അത് ഗുണകരമാകുന്നത്, ശരീരത്തിനൊപ്പം തന്നെ മനസിനും ആരോഗ്യപരമായ മാറ്റങ്ങള്‍ നല്‍കാന്‍ വര്‍ക്കൗട്ടിന് സാധ്യമാണ്. അത് ജിമ്മിലെ പരിശീലനമോ, യോഗയോ, മറ്റേതെങ്കിലും മാര്‍ഷ്യല്‍ ആര്‍ടോ ഏതുമാകട്ടെ...

സമാനമായ അഭിപ്രായം പങ്കുവയ്ക്കുകയാണ് നടി കാജല്‍ അഗര്‍വാളിന്റെ ജീവിതപങ്കാളിയും വ്യവസായിയുമായ ഗൗതം കിച്‌ലു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയം വെളിപ്പെടുത്തിയ ശേഷം വൈകാതെ തന്നെ ഇവര്‍ വിവാഹിതരാവുകയായിരുന്നു. വിവാഹശേഷവും സിനിമകളില്‍ സജീവമാണ് കാജല്‍. 

 

 

ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ എപ്പോഴും പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ഗൗതമാണ് കാജലിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഫിറ്റ്‌നസിന് ജീവിതത്തിലുള്ള പ്രാധാന്യത്തെ കുറിച്ച് തുറന്നെഴുതിയത്. 

തൂക്കം നോക്കാനുള്ള മെഷിനില്‍ കാണുന്ന നമ്പറോ, കണ്ണാടിയില്‍ നോക്കുമ്പോള്‍ കാണുന്ന പ്രതിബിംബമോ അല്ല ഫിറ്റ്‌നസ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും നമുക്ക് ഉള്ളുകൊണ്ട് എത്രത്തോളം ഊര്‍ജ്ജസ്വലത സ്വയം അനുഭവിക്കാന്‍ പറ്റുന്നുണ്ട് എന്നതാണ് യഥാര്‍ത്ഥത്തില്‍ ഫിറ്റ്‌നസ് എന്നും ഗൗതം പറയുന്നു. 

'ഇത് പതിവ് ജോലിയാകണം. നിങ്ങളോട് നിങ്ങളുടെ ശരീരത്തോട് നിങ്ങള്‍ക്കത് ചെയ്തുകാണിക്കാന്‍ സാധിക്കണം. അതുകൊണ്ട് തന്നെ ചിന്തകളെ മാറ്റിയെടുക്കൂ എന്നിട്ട് ലക്ഷ്യങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കൂ...'- ഗൗതം കുറിച്ചു. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gautam Kitchlu (@kitchlug)

 

വര്‍ക്കൗട്ട് ഉപകരണങ്ങളുമായി കാജലിനൊപ്പമിരിക്കുന്ന ചിത്രമാണ് കുറിപ്പിനോട് അനുബന്ധമായി ഗൗതം പങ്കുവച്ചിരിക്കുന്നത്. ഇരുവര്‍ക്കും ഫിറ്റ്‌നസ് പരിശീലനത്തില്‍ എത്രകണ്ട് താല്‍പര്യമുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് ചിത്രം.

Also Read:- മേക്കോവര്‍ രഹസ്യം; ‘അനിമൽ ഫ്ലോ’ വർക്കൗട്ട് വീഡിയോയുമായി ഇഷാനി കൃഷ്ണ

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!