ചായ അധികം നേരം തിളപ്പിക്കുന്നത് ഗുണങ്ങൾ കൂട്ടില്ലെന്ന് മനസ്സിലാക്കുക. ആദ്യ അഞ്ച് മിനിറ്റിൽ തന്നെ തേയിലയുടെ കടുപ്പം ഇറങ്ങും. ഇതിൽ കൂടുതൽ സമയം തിളപ്പിക്കുന്നത് ചായയുടെ ഗുണങ്ങളെ ഓക്സിഡൈസ് ചെയ്യുന്നതിലേക്ക് നയിക്കുമെന്നും ഗവേഷകർ പറയുന്നു.
രാവിലെ എഴുന്നേറ്റാൽ ഒരു കപ്പ് ചായ കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നവരാണ് നമ്മളിൽ അധികം പേരും. എന്നാൽ ഇതാ ചായ പ്രേമികളുടെ ശ്രദ്ധയ്ക്ക്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പുറത്ത് വിട്ട പുതിയ പഠനം പറയുന്നത് എന്താണെന്ന് അറിയേണ്ടേ?
കഫീൻ അടങ്ങിയ പാനീയങ്ങളിലെ ടാന്നിൻ ശരീരത്തിലെ ഇരുമ്പ് ആഗിരണത്തെ തടസ്സപ്പെടുത്തുമെന്ന് ഐസിഎംആർ വ്യക്തമാക്കുന്നു. പാൽ ചായ അമിതമായി തിളപ്പിക്കുന്നത് പോഷകങ്ങൾ കുറയ്ക്കുകയും അസിഡിറ്റി ഉണ്ടാക്കുകയും ചെയ്യാമെന്ന് ഗവേഷകർ പറയുന്നു. കൂടാതെ കാൻസറിന് കാരണമാകുന്ന കാർസിനോജൻ പുറന്തള്ളുകയും ചെയ്യും.
undefined
ലോകമെമ്പാടും ഉപയോഗിക്കുന്ന ഏറ്റവും പ്രചാരമുള്ള പാനീയങ്ങളിലൊന്നാണ് ചായ. ചായയിലെ ആരോഗ്യ ഗുണങ്ങൾക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങൾ കാറ്റെച്ചിൻസ്, തേഫ്‌ലാവിൻ, ടാന്നിൻസ്, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ പോളിഫെനോളുകളാണ്...-ന്യൂട്രീഷ്യനിസ്റ്റ് പ്രിയ പാലൻ പറയുന്നു.
ചായ അധികം നേരം തിളപ്പിക്കുന്നത് ഗുണങ്ങൾ കൂട്ടില്ലെന്ന് മനസ്സിലാക്കുക. ആദ്യ അഞ്ച് മിനിറ്റിൽ തന്നെ തേയിലയുടെ കടുപ്പം ഇറങ്ങും. ഇതിൽ കൂടുതൽ സമയം തിളപ്പിക്കുന്നത് ചായയുടെ ഗുണങ്ങളെ ഓക്സിഡൈസ് ചെയ്യുന്നതിലേക്ക് നയിക്കുമെന്നും ഗവേഷകർ പറയുന്നു.
പാൽ ചായ അമിതമായി തിളപ്പിക്കുമ്പോൾ പാലിലെ വിറ്റാമിനുകൾ ബി 12, സി തുടങ്ങിയ ചില പോഷകങ്ങൾ കുറയുന്നു.
കൂടുതൽ തിളപ്പിക്കുന്നതിലൂടെ ചായയ്‌ക്ക് പുകച്ചുവ ഉണ്ടാകും. ഉയർന്ന താപനിലയിൽ ലാക്ടോസ് (പാൽ പഞ്ചസാര) പാലിലെ പ്രോട്ടീനുകളുമായി പ്രതിപ്രവർത്തിക്കുന്നു, കാലക്രമേണ വലിയ അളവിൽ കഴിച്ചാൽ അപകടകരമായ സംയുക്തങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
പാൽ ചായ അമിതമായി ചൂടാക്കുന്നത് അക്രിലമൈഡ് പോലുള്ള സംയുക്തങ്ങൾ ഉത്പാദിപ്പിക്കും. അക്രിലാമൈഡ് ഒരു അർബുദ ഘടകമാണ്. മറ്റൊന്ന് അമിതമായി തിളപ്പിക്കുന്നത് പാലിലെ പ്രോട്ടീനുകളുടെ നിർജ്ജലീകരണത്തിനും അവയുടെ ഘടനയിൽ മാറ്റം വരുത്തുന്നതിനും അവയെ ദഹിപ്പിക്കാൻ കൂടുതൽ പ്രയാസകരമാക്കുന്നതിനും ഇടയാക്കും. മാത്രമല്ല, അമിതമായി തിളപ്പിക്കുന്നത് നെഞ്ചെരിച്ചിൽ അല്ലെങ്കിൽ വയറ്റിലെ അസ്വസ്ഥത പോലുള്ള ലക്ഷണങ്ങൾ വർദ്ധിപ്പിക്കും.
കൃത്രിമമായി പഴുപ്പിച്ച മാമ്പഴം എങ്ങനെ തിരിച്ചറിയാം?