ഹൃദ്യോഗം ഇന്ത്യക്കാരുടെ ജീവന്‍ കവരുന്നു ; മുന്നറിയിപ്പുമായി ആരോ​ഗ്യ വിദ​ഗ്ധർ

By Web Team  |  First Published Jun 20, 2024, 2:27 PM IST

താടിയെല്ലിൽ വേദന, കഴുത്ത് വേദന, ക്ഷീണം  തുടങ്ങിയ ലക്ഷണങ്ങൾ പുരുഷന്മാരേക്കാൾ സ്ത്രീകളിൽ കൂടുതലായി പ്രകടമാകുന്നതായി അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യ (എപിഐ) പ്രസിഡൻ്റ് ഡോ.മിലിന്ദ് വൈ നഡ്കർ പറഞ്ഞു.


ഹൃദ്യോഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിവരുന്നതായി ആരോ​ഗ്യ വിദ​ഗ്ധർ. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ അപകടഘടകങ്ങൾ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു.
മറ്റേതൊരു ജനസംഖ്യയേക്കാളും 20-50 ശതമാനം ഉയർന്ന കൊറോണറി ആർട്ടറി ഡിസീസ് (സിഎഡി) മരണനിരക്ക് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു. 

താടിയെല്ലിൽ വേദന, കഴുത്ത് വേദന, ക്ഷീണം എന്നിവ പോലുള്ള അസാധാരണമായ ലക്ഷണങ്ങൾ  പുരുഷന്മാരേക്കാൾ സ്ത്രീകളിൽ കൂടുതലായി പ്രകടമാകുന്നതായി അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യ (എപിഐ) പ്രസിഡൻ്റ് ഡോ.മിലിന്ദ് വൈ നഡ്കർ പറഞ്ഞു.

Latest Videos

undefined

സ്ത്രീകളിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തിരിച്ചറിയുന്നത് ബുദ്ധിമുട്ടാണ്. കാരണം അവരുടെ ലക്ഷണങ്ങൾ പലപ്പോഴും പുരുഷന്മാരിൽ കാണപ്പെടുന്ന ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. സാധാരണ നെഞ്ചുവേദനയെക്കാൾ ക്ഷീണം, ശ്വാസതടസ്സം, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങൾ സ്ത്രീകൾക്ക് അനുഭവപ്പെടാം. ഹോർമോൺ വ്യതിയാനങ്ങൾ പ്രത്യേകിച്ച് ആർത്തവവിരാമ സമയത്ത് ലക്ഷണങ്ങൾ പ്രകടമാകാതെ വരാം...- ഡോ.മിലിന്ദ് വൈ നഡ്കർ പറഞ്ഞു.

ഹൃദയാഘാത ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടനടി ചികിത്സ തേടുക. പുകവലി ഉപേക്ഷിക്കൽ, ആരോഗ്യകരമായ ഭക്ഷണം, ചിട്ടയായ വ്യായാമം, സമ്മർദ്ദം നിയന്ത്രിക്കൽ, മദ്യപാനം ഒഴിവാക്കുക തുടങ്ങിയ ജീവിതശൈലി മാറ്റങ്ങളിലൂടെ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാം. 

Read more പ്രാതലിൽ‍ ഉൾപ്പെടുത്തേണ്ട അഞ്ച് ഹെൽത്തി ഫുഡുകളിതാ...

 

click me!