'കോണ്ടം' ഉപയോഗിക്കുമ്പോള്‍ ഗര്‍ഭധാരണ സാധ്യത! അറിയേണ്ട നാല് കാര്യങ്ങള്‍...

By Web Team  |  First Published Sep 9, 2020, 11:23 PM IST

'കോണ്ടം' ധരിച്ച് സെക്‌സ് ചെയ്യുമ്പോഴും ചില ഘട്ടങ്ങളില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇത് കൃത്യമായി ഉപയോഗിക്കേണ്ട രീതിയില്‍ അല്ല, ഉപയോഗിക്കുന്നതെങ്കിലാണ് ഗര്‍ഭധാരണ സാധ്യതയുണ്ടാകുന്നത്. അത്തരത്തില്‍ 'കോണ്ടം' ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്


നമ്മുടെ നാട്ടില്‍ സാധാരണഗതിയില്‍ ഗര്‍ഭനിരോധനത്തിനായി ആശ്രയിച്ചുവരുന്ന ഉപാധിയാണ് 'കോണ്ടം'. എളുപ്പത്തില്‍ ലഭ്യമായതും, സൗകര്യപൂര്‍വ്വം സൂക്ഷിക്കാവുന്നതുമെല്ലാം ആണെന്നതാണ് 'കോണ്ടം' ഉപയോഗം വ്യാപകമായതിലെ പ്രധാന കാരണങ്ങള്‍. ഗുളിക ഉള്‍പ്പെടെ, ഗര്‍ഭനിരോധനത്തിന് മറ്റ് മാര്‍ഗങ്ങള്‍ അവലംബിക്കുന്നവരും ധാരാളമുണ്ട്. എങ്കില്‍പ്പോലും 'കോണ്ടം' വാഗ്ദാനം ചെയ്യുന്ന സുരക്ഷിതത്വം ഒന്ന് വേറെ തന്നെയാണ്. 

എന്നാല്‍ 'കോണ്ടം' ധരിച്ച് സെക്‌സ് ചെയ്യുമ്പോഴും ചില ഘട്ടങ്ങളില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇത് കൃത്യമായി ഉപയോഗിക്കേണ്ട രീതിയില്‍ അല്ല, ഉപയോഗിക്കുന്നതെങ്കിലാണ് ഗര്‍ഭധാരണ സാധ്യതയുണ്ടാകുന്നത്. അത്തരത്തില്‍ 'കോണ്ടം' ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. 

Latest Videos

undefined

ഒന്ന്...

സംഭോഗത്തിനിടെ ഇടയ്ക്കിടെ 'കോണ്ടം' ഇറങ്ങിപ്പോകുന്നുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇത് അബദ്ധത്തില്‍ തിരിച്ചിട്ടതാകാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന 'കോണ്ടം' ഒഴിവാക്കി, പുതിയതെടുത്ത് ശരിയായ രീതിയില്‍ ധരിക്കുക. 

രണ്ട്...

ഒരു കാരണവശാലും ഒരിക്കല്‍ ഉപയോഗിച്ച 'കോണ്ടം' പിന്നീട് ഉപയോഗിക്കരുത്. അത് എത്ര ചുരുക്കം സമയത്തേക്ക് വേണ്ടി ഉപയോഗിച്ചതാണെങ്കിലും നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. 

മൂന്ന്...

'കോണ്ടം' ഉപയോഗിക്കുമ്പോള്‍ പലരും വരുത്തുന്ന ഒരബദ്ധമാണ് യോജിക്കാത്ത അളവിലുള്ളത് ഉപയോഗിക്കുന്നത്. ഇതും ഗര്‍ഭധാരണ സാധ്യതയും ലൈംഗിക രോഗങ്ങള്‍ പകരുന്നതിനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. അതിനാല്‍ എപ്പോഴും അനുയോജ്യമായ അളവിലുള്ള 'കോണ്ടം' തന്നെ വാങ്ങി ഉപയോഗിക്കുക. 

നാല്...

ചിലര്‍ സുരക്ഷിതത്വം മുന്‍നിര്‍ത്തി രണ്ട് 'കോണ്ടം' ധരിക്കാന്‍ ശ്രമിക്കും. ഇതും സുരക്ഷിതമല്ല. കാരണം സംഭോഗത്തിനിടെ കോണ്ടങ്ങളുടെ ഉപരിതലങ്ങള്‍ പരസ്പരം ഉരഞ്ഞ് അവ പൊട്ടാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ 'ഫ്രഷ്' ആയ, സ്വന്തം അളവിലുള്ള 'കോണ്ടം' നേരായ രീതിയില്‍ ധരിക്കുക. ഉത്കണ്ഠ കൂടാതെ ആരോഗ്യകരമായ തരത്തില്‍ തന്നെ ലൈംഗികത ആസ്വദിക്കുക.

Also Read:വേണ്ടത്ര സെക്സ് നടക്കുന്നില്ലെന്നും പറഞ്ഞു തുടങ്ങിയ വഴക്കിനൊടുവിൽ ഭാര്യയെ വെടിവെച്ചു കൊന്ന് ഭർത്താവ്...

click me!