കുട്ടികൾക്ക് വേണം നല്ല ഉറക്കം ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

By Web TeamFirst Published Aug 26, 2024, 2:09 PM IST
Highlights

ഉറക്കക്കുറവ് വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളുടെ സന്തുലിതാവസ്ഥയെ ബാധിക്കുകയും അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആസക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കുട്ടികൾ ദിവസവും രാത്രിയിൽ ഒൻപത് മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.  

മനസും ശരീരവും ആരോ​ഗ്യത്തോടെ നിലനിർത്തുന്നതിൽ ഉറക്കം പ്രധാന പങ്കാണ് വഹിക്കുന്നത്. ഓരോ പ്രായത്തിലും ഉറക്കത്തിന്റെ അളവ് വ്യത്യസ്തമാണ്. കുട്ടികളുടെ ഉറക്കം അവരുടെ ശാരീരിക വളർച്ചയുമായും ബന്ധപ്പെട്ടിരിക്കുന്നു. കുട്ടികളിലെ ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ് ഇനി പറയുന്നത്.

കുട്ടിയുടെ വളർച്ച, വൈജ്ഞാനിക വികസനം എന്നിവയെ പിന്തുണയ്ക്കുന്നതിൽ ഉറക്കം ഒരുപോലെ നിർണായകമാണ്. കുട്ടികൾ വളരുമ്പോൾ അവരുടെ ശരീരവും തലച്ചോറും കാര്യമായ മാറ്റങ്ങൾക്ക് വിധേയമാകുന്നു. ഈ പ്രക്രിയകൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ ഉറക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നതായി നോയിഡയിലെ മദർഹുഡ് ഹോസ്പിറ്റൽസിലെ ശിശുരോഗവിദഗ്ദ്ധനും നിയോനറ്റോളജിസ്റ്റുമായ ഡോ. നിശാന്ത് ബൻസാൽ പറഞ്ഞു.  

Latest Videos

കുട്ടികളിൽ ഉറക്കത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലൊന്ന് ശാരീരിക വളർച്ചയാണ്. ആഴത്തിലുള്ള ഉറക്കത്തിൽ ശരീരം 75% വളർച്ചാ ഹോർമോണുകൾ പുറത്തുവിടുന്നു. ഇത് ടി പേശികളുടെ വളർച്ചയ്ക്കും മൊത്തത്തിലുള്ള ശാരീരിക വികസനത്തിനും അത്യന്താപേക്ഷിതമാണ്. ഈ ഹോർമോൺ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും കുട്ടികളെ രോഗങ്ങളിൽ നിന്ന് രക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ ഉറക്കക്കുറവ് ഈ പ്രക്രിയകളെ തടസ്സപ്പെടുത്തുകയും പ്രതിരോധശേഷി കുറയുന്നതിന് ഇടയാക്കും. ഇത് കുട്ടികളെ അണുബാധകൾക്കും രോഗങ്ങൾക്കും കൂടുതൽ ഇരയാക്കുന്നതായി വിദ​ഗ്ധർ പറയുന്നു. 

കൂടാതെ, ആരോഗ്യകരമായ മെറ്റബോളിസവും ഭാരവും നിലനിർത്തുന്നതിൽ ഉറക്കം നിർണായക പങ്ക് വഹിക്കുന്നു. മതിയായ ഉറക്കം ലഭിക്കാത്ത കുട്ടികളിൽ പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഉറക്കക്കുറവ് വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളുടെ സന്തുലിതാവസ്ഥയെ ബാധിക്കുകയും അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആസക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കുട്ടികൾ ദിവസവും രാത്രിയിൽ ഒൻപത് മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.  

സ്ഥിരമായി വേണ്ടത്ര ഉറക്കം ലഭിക്കുന്ന കുട്ടികൾ സ്കൂളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. മതിയായ ഉറക്കം അക്കാദമിക് പ്രകടനം 20 ശതമാനം വരെ വർദ്ധിപ്പിക്കുമെന്ന് ​ഗവേഷകർ പറയുന്നു.

ശ്രദ്ധ, ഏകാഗ്രത, സർഗ്ഗാത്മകത എന്നിങ്ങനെ വിവിധ വൈജ്ഞാനിക പ്രവർത്തനങ്ങൾ ഉറക്കം വർദ്ധിപ്പിക്കുന്നു. മതിയായ ഉറക്കം ലഭിക്കുന്ന കുട്ടികൾക്ക് ക്ലാസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അക്കാദമിക് പ്രവർത്തനങ്ങളിൽ മികവ് കാണിക്കാനും സാധിക്കുന്നു. മതിയായ ഉറക്കം  മൂഡ് സ്വിംഗ്സ്, ഉത്കണ്ഠ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതായും പഠനങ്ങൾ പറയുന്നു. 

മലബന്ധം അകറ്റും, ഹൃദയത്തെ സംരക്ഷിക്കും ; പിയറിന്റെ അതിയശിപ്പിക്കുന്ന മറ്റ് ആരോ​ഗ്യ​ഗുണങ്ങളറിയാം

 

click me!