ഒമിക്രോൺ മൂലമുണ്ടാകുന്ന ആന്‍റിബോഡികൾ ഡെൽറ്റ വകഭേദത്തിനെ പ്രതിരോധിക്കുകയും, വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നും പഠനം പറയുന്നു.
കൊവിഡിന്‍റെ (Covid) ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ (Omicron) ബാധിച്ചവരില്‍ പിന്നീട് ഡെല്‍റ്റ (Delta) അടക്കമുള്ള മറ്റ് വകഭേദങ്ങള്‍ പിടിപെടാന്‍ സാധ്യത കുറവെന്ന് പഠനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആര്‍) പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. പഠനത്തിന്‍റെ ഭാഗമായവരില്‍ കൂടുതല്‍ പേരും രണ്ട് ഡോസ് വാക്‌സിന്‍ (vaccine) സ്വീകരിച്ചവരാണ്.
ഒമിക്രോൺ മൂലമുണ്ടാകുന്ന ആന്‍റിബോഡികൾ ഡെൽറ്റ വകഭേദത്തിനെ പ്രതിരോധിക്കുകയും, വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നും പഠനം പറയുന്നു. ഡെല്‍റ്റക്ക് മുമ്പുണ്ടായ വകഭേദങ്ങളെയും പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ് എന്നാണ് ഐസിഎംആര്‍ (ICMR) പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. 39 പേരിലാണ് ഈ പഠനം നടത്തിയത്.
undefined
അതേസമയം, ഒമിക്രോൺ രാജ്യത്ത് അതിവേഗം പടർന്നു പിടിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടെ ഒമിക്രോൺ വകഭേദത്തിന് ചർമ്മത്തിൽ 21 മണിക്കൂറിലേറെയും പ്ലാസ്റ്റിക് പ്രതലങ്ങളിൽ എട്ട് ദിവസത്തിലേറെയും നിലനിൽക്കാൻ കഴിയുമെന്ന് പുതിയൊരു പഠനം വ്യക്തമാക്കുന്നു. ജപ്പാനിലെ ക്യോട്ടോ പ്രിഫെക്ചറൽ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്.
Also Read: ഒമിക്രോണിനെ സൂക്ഷിക്കുക; ഞെട്ടിക്കുന്ന പുതിയ പഠനം