ഫ്ളാക്സ് സീഡിൽ ഒമേഗ -3 ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ആർത്തവ വേദനയും ഡിസ്മനോറിയയുമായി ബന്ധപ്പെട്ട അസ്വസ്ഥതകളും കുറയ്ക്കാൻ സഹായിക്കും.
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത്. പ്രകൃതിദത്ത ഫൈബർ ധാരാളമായി അടങ്ങിയ ഫ്‌ളാക്‌സ് സീഡ് കഴിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. ഫ്‌ളാക്‌സ് സീഡ് പതിവായി കഴിക്കുന്നത് ആർത്തവ വേദന കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ഫ്ളാക്സ് സീഡിൽ ഒമേഗ -3 ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ആർത്തവ വേദനയും ഡിസ്മനോറിയയുമായി ബന്ധപ്പെട്ട അസ്വസ്ഥതകളും കുറയ്ക്കാൻ സഹായിക്കും.
ഫ്ളാക്സ് സീഡിലെ ഉയർന്ന നാരുകൾ ദഹനത്തെ സഹായിക്കുകയും ഇൻസുലിൻ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ഹോർമോൺ സന്തുലിതാവസ്ഥയ്ക്കും ആർത്തവ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും കാരണമാകുന്നു.
ഫ്ളാക്സ് സീഡ് കഴിക്കുന്നത് അണ്ഡോത്പാദന ക്രമം മെച്ചപ്പെടുത്തുകയും പ്രൊജസ്ട്രോണിൻ്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് ആർത്തവ വേദനയുടെ തീവ്രത കുറയ്ക്കുന്നതിനും സഹായകമാണ്.
ദിവസവും 1-2 ടേബിൾസ്പൂൺ ഫ്ളാക്സ് സീഡുകൾ സ്മൂത്തികൾ, തൈര് അല്ലെങ്കിൽ ഓട്സ് എന്നിവയിൽ ഉൾപ്പെടുത്തുക.
ഫ്ളാക്സ് സീഡുകൾ ചൂടുവെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതും ആർത്തവ വേദന മാത്രമല്ല മലബന്ധം പ്രശ്നം തടയുന്നതിനും സഹായിക്കും. ഫൈബറിനാൽ സമ്പന്നമായ ഫ്‌ളാക്‌സ് സീഡ്സ് കുതിർത്ത് വച്ച വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ദഹനവ്യവസ്ഥയെ സഹായിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങളെ തടയുകയും ചെയ്യും. കൂടാതെ കുടലിൻറെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. അതിനാൽ ടൈപ്പ് 2 പ്രമേഹ രോഗികൾക്കും ഫ്‌ളാക്‌സ് സീഡ്സ് കുതിർത്ത് വച്ച വെള്ളം വെറും വയറ്റിൽ കുടിക്കാം.
ക്ഷയരോഗികളുടെ എണ്ണം വർദ്ധിക്കുന്നു ; രോഗികളില്‍ 26 ശതമാനവും ഇന്ത്യയില്‍