മുടി വളരാന്‍ മാത്രമല്ല, മുടിയ്ക്ക് കറുപ്പ് ലഭിക്കാനും നെല്ലിക്ക നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി അടക്കമുളള പോഷകങ്ങള്‍ മുടിയ്‌ക്ക് ഗുണം നല്‍കുന്നവയാണ്. അകാലനര അകറ്റാനുള്ള പ്രകൃതിദത്ത പരിഹാരം കൂടിയാണിത്.
മുടി വളരാന്‍ സഹായിക്കുന്ന പ്രകൃതിദത്ത വസ്തുക്കളില്‍ പ്രധാനപ്പെട്ടതാണ് നെല്ലിക്ക. മുടി വളരാന്‍ മാത്രമല്ല, മുടിയ്ക്ക് കറുപ്പ് ലഭിക്കാനും നെല്ലിക്ക നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി അടക്കമുളള പോഷകങ്ങള്‍ മുടിയ്‌ക്ക് ഗുണം നല്‍കുന്നവയാണ്. അകാലനര അകറ്റാനുള്ള പ്രകൃതിദത്ത പരിഹാരം കൂടിയാണിത്. മുടി വളരാൻ നെല്ലിക്ക എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് നോക്കാം...
ഒന്ന്...
undefined
ഉലുവയും മുടി വളരാന്‍ ഏറെ ഗുണകരമാണ്. ഉലുവയും നെല്ലിക്കയ്ക്കും ചേര്‍ത്ത് ഹെയര്‍ പായ്ക്കുണ്ടാക്കാം. ഉലുവാപ്പൊടി, നെല്ലിക്കാപ്പൊടി എന്നിവ തുല്യ അളവില്‍ ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തി മുടിയില്‍ പുരട്ടുക. മുടിയിലെ താരൻ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാണിത്.
രണ്ട്...
കറിവേപ്പില,നെല്ലിക്ക എന്നിവ ചേര്‍ത്തുണ്ടാക്കുന്ന എണ്ണയും മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. ഒരു കപ്പ് വെളിച്ചെണ്ണ, അര കപ്പ് കറിവേപ്പില, അര കപ്പ് നെല്ലിക്ക ചതച്ചത് എന്നിവ ചേര്‍ത്തു വെളിച്ചെണ്ണ തിളപ്പിച്ച് ഉപയോഗിക്കാം. മുടിയിലെ താരന്‍, മറ്റ് അലര്‍ജി പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെല്ലാം തന്നെ നല്ലൊരു മരുന്നാണ് ഇത്.
മൂന്ന്...
മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ മുടിയുടെ കരുത്തിനും വളർച്ചയ്ക്കും മികച്ചതാണ്. മുട്ടയുടെ വെള്ള മാത്രം എടുത്ത് അതൊരു ബൗളിലിട്ട് നന്നായി ഇളക്കുക. അതിലേക്ക് നെല്ലിക്കാപ്പൊടി ചേർത്ത് വീണ്ടും ഇളക്കുക. ഈ പേസ്റ്റ് മുടിയിൽ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയണം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
ആരോഗ്യമുള്ള തലച്ചോറിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ