മുടികൊഴിച്ചിലാണോ പ്രശ്നം ? എങ്കിൽ നെല്ലിക്ക കൊണ്ട് പരിഹരിക്കാം

By Web TeamFirst Published Dec 8, 2023, 10:50 AM IST
Highlights

നിങ്ങളുടെ ഭക്ഷണത്തിൽ നെല്ലിക്ക ചേർക്കുന്നത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും. നെല്ലിക്ക രക്തം ശുദ്ധീകരിക്കുകയും അകാല നര തടയുകയും മുടിയുടെ സ്വാഭാവിക നിറം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിന് ആന്റിഫംഗൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്. 

മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിലുണ്ടാകാം. മുടിയുടെ ആരോ​ഗ്യത്തിനും മുടിവളർച്ചയ്ക്കും സഹായകമാണ് നെല്ലിക്ക. നെല്ലിക്ക മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ശക്തിപ്പെടുത്താനും മുടി കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കുന്നു. 

നിങ്ങളുടെ ഭക്ഷണത്തിൽ നെല്ലിക്ക ചേർക്കുന്നത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും. നെല്ലിക്ക രക്തം ശുദ്ധീകരിക്കുകയും അകാല നര തടയുകയും മുടിയുടെ സ്വാഭാവിക നിറം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിന് ആന്റിഫംഗൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്. ഇത് താരൻ, മറ്റ് ഫംഗസ് അണുബാധകൾ എന്നിവ തടയുകയും തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മുടികൊഴിച്ചിൽ കുറയ്ക്കാൻ നെല്ലിക്ക ഇങ്ങനെ ഉപയോ​ഗിക്കാം...

Latest Videos

ഒന്ന്...

കുറച്ച് വെളിച്ചെണ്ണ തിളപ്പിക്കുക. ശേഷം അതിലേക്ക് ഉണക്കിയ നെല്ലിക്ക കഷണങ്ങൾ ചേർക്കുക. ശേഷം ഈ എണ്ണ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യുക. ഇത് മുടികൊഴിച്ചിൽ അകറ്റുന്നതിന് സഹായിക്കും.

രണ്ട്...

നെല്ലിക്ക പൊടിയും തൈരും യോജിപ്പിച്ച് തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി ഈ പാക്ക് കഴുകി കളയുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഇടാം. തൈരിൽ സ്വാഭാവികമായും മുടിയെ പോഷിപ്പിക്കുന്ന ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയെ ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

മൂന്ന്...

ബദാമിന് ജലാംശം നൽകുന്നതും പോഷിപ്പിക്കുന്നതുമായ ഗുണങ്ങളുണ്ട്. അത് മുടിയെ ആരോഗ്യകരവും  തിളക്കവുമുള്ളതാക്കുന്നു. രണ്ട് ടീസ്പൂൺ നെല്ലിക്ക ജ്യൂസും ബദാം ഓയിലും മിക്സ് ചെയ്ത് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. 

കരൾ രോ​ഗങ്ങൾ ; ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

 

click me!