വിവാഹമോചനത്തിന് ശേഷമുള്ള ദിനങ്ങൾ ; ഓർത്തിരിക്കാം ഇക്കാര്യങ്ങൾ

By Priya VargheseFirst Published Feb 1, 2024, 4:15 PM IST
Highlights

എടുത്ത തീരുമാനങ്ങളിൽ രണ്ടാമത് ഒരുവട്ടംകൂടി ചിന്തിക്കുക. സാധ്യമല്ലാത്ത സാഹചര്യത്തിൽ സ്വയം കുറ്റപ്പെടുത്തുന്നത് ഒഴിവാക്കുക. പുതിയ രീതിയിൽ ജീവിതത്തെ മാറ്റിയെടുക്കാൻ എങ്ങനെ സാധിക്കും എന്ന് ചിന്തിക്കുക. സ്വയം കുറ്റപ്പെടുത്തുന്നത് വിഷാദത്തിലേക്കു നയിക്കുന്ന അവസ്ഥ ഒഴിവാക്കുക. 
 

ഡിവോഴ്സിന് ശേഷം പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സമയം ആവശ്യമായി വരും. രണ്ട് പേരും ചേർന്നെടുന്ന തീരുമാനമാണ് ഈ വേർപിരിയൽ എങ്കിലും ഇങ്ങനെ വേർപിരിയുക അനിവാര്യമാണ് എന്ന് ഉറപ്പാണ് എങ്കിൽപ്പോലും സാഹചര്യങ്ങളോട് പൊരുത്തപ്പെടൽ അത്ര എളുപ്പമാകില്ല.

മുൻപ് മാനസികമായി അടുപ്പം കുറവായിരുന്നു എങ്കിൽപ്പോലും ഒരു വ്യക്തിയുടെ ഭാര്യ/ഭർത്താവ് എന്ന നിലയിൽ സമൂഹത്തിൽ അറിയപ്പെട്ടിരുന്നു എന്നതിൽ വ്യത്യാസം വരുന്നു. അതിനോട് പൊരുത്തപ്പെടുക മനസ്സിന് വലിയ ഭാരമായി ആദ്യ സമയങ്ങളിൽ അനുഭവപ്പെട്ടേക്കാം.

Latest Videos

പരസ്പരം സഹകരണം വലിയ രീതിയിൽ ഇല്ലായിരുന്നു എങ്കിൽ തന്നെയും ഒരുമിച്ചു താമസിക്കുമ്പോൾ ദിനംപ്രതി ചെയ്യുന്ന കാര്യങ്ങളും സമയക്രമവും എല്ലാം കുടുംബത്തിൽ ഉള്ളവരെക്കൂടി പരിഗണിച്ചുകൊണ്ടായിരിക്കും. അതിനും ഡിവോഴ്സിനുശേഷം മാറ്റം വരുന്നു.

പരസ്പരം അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളുമായി ഇനി മുന്നോട്ടുപോകേണ്ട ഡിവോഴ്സിനുശേഷം വലിയ ആശ്വാസമാകും ഉണ്ടാവുക എന്ന് ചിന്തിച്ചിരിക്കാം. എന്നാൽ പലരും സങ്കടം നിറഞ്ഞ മനസ്സോടെ ആയിരിക്കും ആദ്യ ദിനങ്ങൾ കടന്നുപോവുക.

എന്താണ് ചെയ്യേണ്ടത്...

സ്വയം അംഗീകരിക്കാൻ ശ്രമിക്കാം...‌
 
മനസ്സിൽ ഉണ്ടാകുന്ന ഉത്കണ്ഠയെയും സങ്കടത്തെയും ഒക്കെ അംഗീകരിക്കാൻ ശ്രമിക്കാം. ഇങ്ങനെ ഒരു സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഏതൊരു വ്യക്തിക്കും ഉണ്ടാകാൻ സാധ്യതയുള്ള മാനസികാവസ്ഥയാണ് ഇത് എന്നു മനസ്സിലാക്കുക. 

സുഹൃത്തുക്കളോട് സംസാരിക്കുകയോ സൈക്കോളജിസ്റ്റിന്റെ സഹായം തേടുകയോ ചെയ്യാം. മനസ്സിന്റെ സങ്കടം വിശ്വാസമുള്ള ആളുകളോട് തുറന്നു സംസാരിക്കാൻ കഴിയുക എന്നത് മനസ്സിന് വലിയ ആശ്വാസം നൽകും. 

സാവധാനം പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാം...
 
പുതിയ ദിനചര്യകൾ സാവദാനം രൂപപ്പെടുത്താം. മുൻപുണ്ടായിരുന്ന ഹോബികൾ പുനരാരംഭിക്കാം/ പുതിയവ തുടങ്ങാം. ഇതെല്ലാം ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാനും പുതിയ ഒരു പ്രതിച്ഛായ രൂപപ്പെടുത്താനും സഹായിക്കും. 

സ്വയം കരുതൽ നൽകുക...
 
സ്വന്തം ആരോഗ്യത്തിനും മനഃസ്സമാധാനത്തിനും പ്രാധാന്യം കൊടുത്തേ മതിയാവൂ. സന്തോഷവും സമാധാനവും നൽകുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക.

സ്വയം കരുണയോടെ ഉള്ള സമീപനം ആവശ്യം...

എടുത്ത തീരുമാനങ്ങളിൽ രണ്ടാമത് ഒരുവട്ടംകൂടി ചിന്തിക്കുക. സാധ്യമല്ലാത്ത സാഹചര്യത്തിൽ സ്വയം കുറ്റപ്പെടുത്തുന്നത് ഒഴിവാക്കുക. പുതിയ രീതിയിൽ ജീവിതത്തെ മാറ്റിയെടുക്കാൻ എങ്ങനെ സാധിക്കും എന്ന് ചിന്തിക്കുക. സ്വയം കുറ്റപ്പെടുത്തുന്നത് വിഷാദത്തിലേക്കു നയിക്കുന്ന അവസ്ഥ ഒഴിവാക്കുക. 

എഴുതിയത്:
പ്രിയ വർ​ഗീസ് (M.Phil, MSP, RCI Licensed)
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
ബ്രീത്ത് മൈൻഡ് കെയർ 
TMM- Ramanchira road, തിരുവല്ല
For appointments call: 8281933323  
Online/ In-person  consultation available 

പരീക്ഷാക്കാലത്തെ കുട്ടികളിലെ അമിത ഉത്കണ്ഠ; രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

 

click me!