'ഓയിലി സ്‌കിന്‍' ആണോ 'ഡ്രൈ സ്‌കിന്‍' ആണോ എന്നെങ്ങനെ തിരിച്ചറിയാം!

By Web Team  |  First Published Aug 6, 2021, 1:28 PM IST

'ഡ്രൈ സ്‌കിന്‍' ആണോ, 'ഓയിലി സ്‌കിന്‍' ആണോ അതല്ലെങ്കില്‍ 'നോര്‍മല്‍' ആണോ എന്നെല്ലാം എങ്ങനെ തിരിച്ചറിയാം? ഇതിനുള്ള ലളിതമായൊരു പരീക്ഷണമാണ് നിര്‍ദേശിക്കാനുള്ളത്


ചര്‍മ്മസൗന്ദര്യത്തിന് കൃത്യമായ പരിപാലനം ആവശ്യമാണ്. ഇത് പതിവായി തന്നെ ചെയ്യേണ്ടതുമാണ്. എന്നാല്‍ 'സ്‌കിന്‍ കെയര്‍ റുട്ടീന്‍' ചെയ്യണമെങ്കില്‍ ഓരോരുത്തരും അവരവര്‍ക്ക് അനുയോജ്യമായ സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കേണ്ടതുണ്ട്. ഇതിന് ആദ്യം സ്വന്തം ചര്‍മ്മത്തിന്റെ സ്വഭാവം തിരിച്ചറിയണം. 

'ഡ്രൈ സ്‌കിന്‍' ആണോ, 'ഓയിലി സ്‌കിന്‍' ആണോ അതല്ലെങ്കില്‍ 'നോര്‍മല്‍' ആണോ എന്നെല്ലാം എങ്ങനെ തിരിച്ചറിയാം? ഇതിനുള്ള ലളിതമായൊരു പരീക്ഷണമാണ് നിര്‍ദേശിക്കാനുള്ളത്. അതിന് മുമ്പായി പ്രധാനപ്പെട്ട ഏഴ് സ്‌കിന്‍ ടൈപ്പുകള്‍ കൂടി ഒന്ന് മനസിലാക്കാം. 

Latest Videos

undefined

1. നോര്‍മല്‍ സ്‌കിന്‍
2. ഓയിലി സ്‌കിന്‍
3. ഡ്രൈ സ്‌കിന്‍
4. കോമ്പിനേഷന്‍ സ്‌കിന്‍
5. മുഖക്കുരു സാധ്യതയുള്ള സ്‌കിന്‍
6. സെന്‍സിറ്റീവ് സ്‌കിന്‍
7. പിഗ്മെന്റ് സ്‌കിന്‍

ഇതില്‍ ആദ്യ മൂന്ന് ടൈപ്പും മിക്കവരും കേട്ടിരിക്കും. ഇവയില്‍ നിന്നെല്ലാം ഓരോ തരത്തില്‍ വ്യത്യസ്തമാണ് അടുത്ത ടൈപ്പുകളെല്ലാം തന്നെ. ഇനി എങ്ങനെയാണ് സ്‌കിന്‍ ടൈപ്പ് കണ്ടെത്തേണ്ടത് എന്ന് വിശദമാക്കാം. 

 

 

ഇതിനായി രാവിലെ ഉറക്കമുണര്‍ന്ന് വന്ന ശേഷം മുഖം സോപ്പുപയോഗിച്ച് നന്നായി കഴുകണം. ഇനി ഒരു മണിക്കൂര്‍ കാത്തിരിക്കാം. ശേഷം ഒരു ടിഷ്യൂ പേപ്പറുപയോഗിച്ച് പതിയെ തുടയ്ക്കുക. തുടച്ച ശേഷവും ടിഷ്യൂ പേപ്പര്‍ 'സ്മൂത്ത്' ആയിത്തന്നെ ഇരിക്കുന്നുണ്ടെങ്കില്‍ ഉറപ്പിക്കാം നിങ്ങളുടേത് 'നോര്‍മല്‍ സ്‌കിന്‍' ആണ്. 

'ഓയിലി സ്‌കിന്‍' ആണെങ്കില്‍ മുഖം തുടച്ചുകഴിയുമ്പോള്‍ ടിഷ്യൂ പേപ്പറില്‍ ഓയില്‍ അടയാളങ്ങള്‍ വരും. സോപ്പുപയോഗിച്ച് മുഖം കഴുകി ഒരു മണിക്കൂറിന് ശേഷവും മുഖം ഡ്രൈ ആയി ഇരിക്കുകയാണെങ്കില്‍ 'ഡ്രൈ സ്‌കിന്‍' ആണെന്ന് ഉറപ്പിക്കാം. ഇനി കോമ്പിനേഷന്‍ സ്‌കിന്‍ ആണെങ്കില്‍ മുഖം തുടക്കുമ്പോള്‍ നെറ്റി, മൂക്ക്, കവിള്‍ എന്നിവിടങ്ങളില്‍ നിന്നായി ഓയില്‍ ശേഷിപ്പ് ടിഷ്യൂ പേപ്പറില്‍ പറ്റാം. 

പെട്ടെന്ന് മുഖക്കുരു വരാന്‍ സാധ്യതയുള്ള സ്‌കിന്‍ ടൈപ്പ് തിരിച്ചറിയാന്‍ സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ച ശേഷം സ്‌കിന്‍ പൊട്ടുകയോ പെട്ടെന്ന് ബാധിക്കപ്പെടുകയോ ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കണം. അങ്ങനെയെങ്കില്‍ നിങ്ങളുടെ സ്‌കിന്‍ ടൈപ്പ് മുഖക്കുരു സാധ്യതയുള്ളതാണെന്ന് മനസിലാക്കാം. 

അതുപോലെ തന്നെ സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ച ശേഷം മുഖത്ത് തടിപ്പ് പോലെ ഉണ്ടാകുന്നുണ്ടെങ്കില്‍ 'സെന്‍സിറ്റീവ് ടൈപ്പ്' ആണെന്ന് ഉറപ്പിക്കാം. മുഖത്ത് ഏതെങ്കിലും വിധേന ചെറുതായി തട്ടുകയോ, ഇടിക്കുകയോ ചെയ്യുമ്പോഴേക്ക് നിറം മാറുന്നുണ്ട് എങ്കില്‍ 'പിഗ്മെന്റ് സ്‌കിന്‍' ആണെന്നും ഉറപ്പിക്കാം. 

 

 

സ്‌കിന്‍ ടൈപ്പ് ഒരു വ്യക്തിയില്‍ തന്നെ മാറിവരാം. അക്കാര്യവും പ്രത്യേകം മനസിലാക്കുക. കാലാവസ്ഥാ വ്യതിയാനം, ഹോര്‍മോണ്‍ വ്യതിയാനം എന്നിങ്ങനെയുള്ള അവസ്ഥകളിലെല്ലാം സ്‌കിന്‍ ടൈപ്പ് വ്യത്യാസപ്പെട്ടേക്കാം. ഏത് ഘട്ടത്തിലും അവരവരുടെ സ്‌കിന്‍ ടൈപ്പിന് അനുസരിച്ച് മാത്രമേ സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കാവൂ. 

Also Read:- മുഖസൗന്ദര്യത്തിന് ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോ​ഗിക്കാം

click me!