Omicron: പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങള്‍...

By Web Team  |  First Published Jan 9, 2022, 1:25 PM IST

ഈ കൊറോണ കാലത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ് പ്രതിരോധശേഷി കൂട്ടുക എന്നത്. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...


ഒമിക്രോണ്‍ (omicron) വകഭേദം മൂലമുള്ള കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുമ്പോൾ മറ്റൊരു കൊവിഡ് (covid) തരംഗത്തെ കൂടി നേരിടാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഈ സമയത്ത്  ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുക എന്നതാണ് പ്രധാനമായി നാം ചെയ്യേണ്ടത്. 

അതിനാല്‍ ഈ കൊറോണ കാലത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ് പ്രതിരോധശേഷി (immunity) കൂട്ടുക എന്നത്. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

Latest Videos

undefined

ഒന്ന്...

ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്ന പോഷകങ്ങൾ നമ്മുടെ ശരീരത്തെയും ആരോഗ്യത്തെയും വലിയ രീതിയിലാണ് സ്വാധീനിക്കുന്നത്. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന കാര്യത്തിൽ ഭക്ഷണത്തിന് വലിയ പങ്കുണ്ട്. അതിനാല്‍ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. 

രണ്ട്...

ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് വെള്ളം. അതിനാല്‍ വെള്ളം ധാരാളം കുടിക്കാം. നിര്‍ജലീകരണം ഒഴിവാക്കാനും ശരീരത്തിന്‍റെ രോഗപ്രതിരോധശേഷിക്കും ദിവസവും വെള്ളം ധാരാളം കുടിക്കാം. 

മൂന്ന്... 

ഭക്ഷണത്തിൽ ധാരാളം  പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുക. വിറ്റാമിന്‍ എ, സി, ഡി, സെലേനിയം, സിങ്ക്  തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ  രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

നാല്...

വിറ്റാമിന്‍ എ ധാരാളം അടങ്ങിയ ഇലക്കറികള്‍ കാഴ്ചയ്ക്കും ബുദ്ധിവികാസത്തിലും, രോഗപ്രതിരോധത്തിലുമെല്ലാം വളരെ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വിറ്റാമിന്‍ സിയും അടങ്ങിയ ഇവ പ്രതിരോധശേഷി കൂട്ടുന്നതിനൊപ്പം ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 

അഞ്ച്...

ആരോഗ്യകരമായ ഭക്ഷണശീലത്തിന്റെ ഭാഗമാണ് പഴങ്ങൾ. ഫൈബർ, വിറ്റാമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയ പഴങ്ങളും പഴച്ചാറുകളും ഡയറ്റില്‍ ഉള്‍പ്പെടുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

ആറ്...

നമ്മുടെ സുഗന്ധവ്യജ്ഞനങ്ങളെല്ലം തന്നെ നല്ല ഒറ്റമൂലികളാണ്. ഇവയ്ക്കെല്ലാം തന്നെ പല രോഗങ്ങളെയും ശമിപ്പിക്കാനുള്ള അത്ഭുത സിദ്ധിയുമുണ്ട്. അതിനാല്‍ രോഗപ്രതിരോധശേഷി കൂട്ടാന്‍ സുഗന്ധവ്യജ്ഞനങ്ങൾ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇഞ്ചി, കറുവാപ്പെട്ട, ജീരകം, മഞ്ഞള്‍ തുടങ്ങിയവയാണ് സുഗന്ധവ്യജ്ഞനങ്ങള്‍.

ഏഴ്...

ദിവസവും 6-7 മണിക്കൂർ ഉറങ്ങുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കാനും അതുവഴി രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും. 

എട്ട്...

വ്യായാമം ചെയ്യുന്നതും രോഗ പ്രതിരോധശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ ദിവസവും വ്യായാമം ചെയ്യാം. അത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 

Also Read: പ്രതിരോധശേഷി കൂട്ടാൻ കുട്ടികൾക്ക് നൽകാം ഈ ഭക്ഷണങ്ങൾ

click me!