തടി കുറയ്ക്കാൻ ബ്രേക്ക്‌ ഫാസ്റ്റ് ഒഴിവാക്കാറുണ്ടോ...? സൂക്ഷിക്കുക

By Web Team  |  First Published Jan 9, 2021, 2:20 PM IST

ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജവും നല്‍കുന്നത് പ്രഭാത ഭക്ഷണമാണ്. അതിനാല്‍ പ്രാതല്‍ ഒഴിവാക്കിയാല്‍ ആ ദിവസത്തെ മുഴുവന്‍ ഊര്‍ജവും നഷ്ടമാകും. മാത്രമല്ല പ്രാതല്‍ ഒഴിവാക്കിയാല്‍ ആ ദിവസം വിശപ്പ്‌ കൂടുകയും രാത്രിയില്‍ കൂടുതല്‍ ആഹാരം കഴിക്കുന്നതിനും കാരണമാകുമെന്നും പഠനങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.

ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ബ്രേക്ക്‌ ഫാസ്റ്റ് ഒഴിവാക്കുന്നതായി കണ്ട് വരുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കില്ലെന്നും മറിച്ച് പെട്ടെന്ന് വണ്ണം വയ്ക്കാന്‍ സാധ്യത ഏറെയാണെന്നാണ് വിദ​ഗ്ധർ പറയുന്നത്.

 ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജവും നല്‍കുന്നത് പ്രഭാത ഭക്ഷണമാണ്. അതിനാല്‍ പ്രാതല്‍ ഒഴിവാക്കിയാല്‍ ആ ദിവസത്തെ മുഴുവന്‍ ഊര്‍ജവും നഷ്ടമാകും. മാത്രമല്ല പ്രാതല്‍ ഒഴിവാക്കിയാല്‍ ആ ദിവസം വിശപ്പ്‌ കൂടുകയും രാത്രിയില്‍ കൂടുതല്‍ ആഹാരം കഴിക്കുന്നതിനും കാരണമാകുമെന്നും പഠനങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.

Latest Videos

undefined

ആഹാരം കഴിക്കുന്ന സമയം അനുസരിച്ചാണ് എത്ര കാലറി ഒരു ദിവസം ശരീരം പിന്തള്ളും എന്ന് നിശ്ചയിക്കുന്നത്. ബ്രേക്ക്‌ഫാസ്റ്റ് ഒഴിവാക്കി പകരം രാത്രി ആഹാരം കഴിച്ചാല്‍ ശരീരത്തില്‍ ഫാറ്റ് അടിയുകയാണ് ചെയ്യുക.

ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുകയും ശേഷം ഉച്ചയ്ക്ക് ആഹാരം കഴിക്കുന്ന ഒരാള്‍ 250 കാലറി അധികം കഴിക്കും എന്നാണ് ഇംപീരിയല്‍ കോളേജ് ലണ്ടനില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. അതായത്, ഭാരം കുറയുകയല്ല മറിച്ച് കൂടുകയാണ് ചെയ്യുന്നത്.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിലെ ഗ്ലുക്കോസ് നില കൂട്ടുന്നതിനും ടൈപ്പ് 2 പ്രമേഹം പോലെയുള്ള ജീവിതശൈലീരോഗങ്ങള്‍ പിടികൂടുന്നതിനും കാരണമാകും.

ഈ ഡയറ്റ് ശീലമാക്കൂ; ഉദ്ധാരണക്കുറവ് പരിഹരിക്കും, ഭാരം കുറയ്ക്കാം

click me!