ഒരു വ്യക്തി എത്ര സമയം ഉറങ്ങണം ? കൂടുതലറിയാം

By Web Team  |  First Published Jul 27, 2024, 4:44 PM IST

ഉറക്കം സ്ട്രെസ് ഹോർമോണുകൾ കുറയ്ക്കാനും സഹായിക്കുന്നു. ഇത് മെച്ചപ്പെട്ട മാനസികാരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു. ആരോഗ്യകരമായ രക്തസമ്മർദ്ദം, കൊളസ്ട്രോളിൻ്റെ അളവ്, ഹൃദയധമനികളുടെ പ്രവർത്തനം എന്നിവ നിലനിർത്തുന്നതിൽ ഉറക്കത്തിന് ഒരു പങ്കുണ്ട്.


ആരോ​ഗ്യകരമായ ശരീരത്തിന് നല്ല ഉറക്കം വളരെ പ്രധാനമാണ്. പലവിധത്തിലുള്ള ജീവിതശൈലീരോ​ഗങ്ങൾക്കും പിന്നിൽ ഉറക്കക്കുറവിന് പ്രധാന പങ്കാണുള്ളത്. നിങ്ങളുടെ പ്രായത്തിനനുസരിച്ച് നിങ്ങൾക്ക് എത്രത്തോളം ഉറക്കം ആവശ്യമാണെന്ന് വിദ​ഗ്ധർ പറയുന്നു.

18-60 വയസ് പ്രായമുള്ള ആളുകൾക്ക് ദിവസവും കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഉറക്കം ആവശ്യമാണെന്ന്   സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻ്റ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ നല്ല ഉറക്കം സഹായിക്കുന്നു. ഇത് അണുബാധകളെയും രോഗങ്ങളെയും ചെറുക്കാൻ സഹായിക്കും.
ആവശ്യത്തിന് ഉറങ്ങുന്നത് ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കും.

Latest Videos

undefined

ഉറക്കം സ്ട്രെസ് ഹോർമോണുകൾ കുറയ്ക്കാനും സഹായിക്കുന്നു. ഇത് മെച്ചപ്പെട്ട മാനസികാരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു. ആരോഗ്യകരമായ രക്തസമ്മർദ്ദം, കൊളസ്ട്രോളിൻ്റെ അളവ്, ഹൃദയധമനികളുടെ പ്രവർത്തനം എന്നിവ നിലനിർത്തുന്നതിൽ ഉറക്കത്തിന് ഒരു പങ്കുണ്ട്. നന്നായി ഉറങ്ങുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, പക്ഷാഘാതം തുടങ്ങിയ രോ​ഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.

ഒരു വ്യക്തി എത്ര സമയം ഉറങ്ങണം ?

നവജാതശിശുക്കൾ (0-3 മാസം)                              14-17 മണിക്കൂർ ഉറക്കം പ്രധാനം
ശിശുക്കൾ (4-12 മാസം)                                              12-16 മണിക്കൂർ
കൊച്ചുകുട്ടികൾ (1-2 വയസ്)                                  11-14 മണിക്കൂർ
പ്രീസ്‌കൂൾ കുട്ടികൾ (3-5  വയസ്                            10-13 മണിക്കൂർ
 കുട്ടികൾ (6-12 വയസ്സ്)                                                9-12 മണിക്കൂർ
കൗമാരക്കാർ (13-17 വയസ്സ്)                                       8-10 മണിക്കൂർ
മുതിർന്നവർ (18-60 വയസ്സ്)                                            7 മണിക്കൂറോ അതിൽ കൂടുതലോ
മുതിർന്നവർ (61-64 വയസ്സ്)                                           7-9 മണിക്കൂർ
65 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവർ  7-8 മണിക്കൂർ

'ആളുകളോട് സംസാരിക്കാൻ പേടി, മുഖത്ത് നോക്കാൻ ഭയം, മുഖം തിരിച്ചു തലകുനിച്ചു നിൽക്കും‌'

 

click me!