ചുണ്ട് വരണ്ട് പൊട്ടുന്നുണ്ടോ? എങ്കിൽ ഇവയൊന്ന് പരീക്ഷിച്ച് നോക്കൂ

By Web Team  |  First Published Oct 7, 2024, 10:17 PM IST

ചുണ്ടുകൾക്ക് ഈർപ്പവും തണുപ്പും നൽകാൻ മികച്ചതാണ് കറ്റാർവാഴ ജെൽ. കറ്റാർവാഴ ജെൽ ചുണ്ടിൽ നേരിട്ട് പുരട്ടുന്നത് നല്ലതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് ഇടാം.


ചുണ്ട് വരണ്ട് പൊട്ടുന്നത് ഇന്ന് പലരിലും കാണുന്ന പ്രശ്നമാണ്. തണുപ്പ് കാലാവസ്ഥയിലാണ് ഈ പ്രശ്നം രൂക്ഷമാകുന്നത്.  ചുണ്ട് പൊട്ടുന്നത് തടയാൻ ലിപ് ബാമുകൾ നാം ഉപയോ​ഗിക്കാറുണ്ട്. എന്നാൽ അതൊന്നുമല്ലാതെ വീട്ടിലെ തന്നെ ചില ചേരുവകൾ ഉപയോ​ഗിച്ച് ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാം.

ഒന്ന്

Latest Videos

undefined

വെള്ളരിക്കയുടെ നീര് ചുണ്ടിൽ പുരട്ടുന്നത് ചുണ്ടിൽ ഉണ്ടാവുന്ന എല്ലാ തരത്തിലുള്ള പ്രശ്നങ്ങൾക്കുള്ള ഉത്തമപ്രതിവിധിയാണ്. ചുണ്ട് വിണ്ടുകീറൽ, തൊലി അടർന്നു പോകൽ, ഫംഗസ് തുടങ്ങിയവെല്ലാം ഒഴിവാക്കാൻ വെള്ളരിക്കാ നീര് സഹായിക്കും. ദിവസവും വെള്ളരിക്ക നീര് ഉപയോ​ഗിച്ച് ചുണ്ട് മസാജ് ചെയ്യുന്നത് വരൾച്ച് അകറ്റും.

രണ്ട്

രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ആൽമണ്ട് ക്രീമോ ആൽമണ്ട് ഓയിലോ ചുണ്ടിൽ പുരട്ടാം. ഇതും ചുണ്ട് പൊട്ടുന്നത് തടയും.

മൂന്ന് 

ചുണ്ടുകൾക്ക് ഈർപ്പവും തണുപ്പും നൽകാൻ മികച്ചതാണ് കറ്റാർവാഴ ജെൽ. കറ്റാർവാഴ ജെൽ ചുണ്ടിൽ നേരിട്ട് പുരട്ടുന്നത് നല്ലതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് ഇടാം.

നാല് 

പാൽപ്പാട ചുണ്ടിൽ പുരട്ടുന്നത് ചുണ്ടുകളെ ലോലമാക്കാനും വരൾച്ച അകറ്റാനും സഹായിക്കും. പാൽപ്പാടയിൽ അൽപം നാരങ്ങാനീര് കൂടി ചേർത്ത് പുരട്ടുന്നത് ഏറെ നല്ലതാണ്.

അഞ്ച് 

ഒലിവ് ഓയിലിൽ നിരവധി ആന്റി ഓക്സിഡന്റുകളുണ്ട്. ചുണ്ടിന് ആവശ്യമായ പോഷണം നൽകാൻ ഇത് സഹായിക്കും. ചുണ്ടിൽ ഒലിവ് ഓയിൽ പുരട്ടുന്നത് ഫിനിഷിങ് നൽകാനും ചുണ്ട് മനോഹരമായി ഇരിക്കാനും സഹായിക്കും.

ആറ്

ചുണ്ടിന് ആവശ്യമായ പരിപോഷണം നൽകാൻ നെയ്യ് സഹായിക്കുന്നു. നെയ്യ് ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടിന്റെ നിറം നൽകാൻ ഫലപ്രദമാണ്. 

വയര്‍ ചാടുന്നത് തടയാം, ആറ് കാര്യങ്ങൾ ഓർത്തിരിക്കൂ
 

click me!