കൊവിഡ് മൂന്നാം തരം​ഗം ഒക്ടോബറിലുണ്ടാകുമെന്ന് റിപ്പോർട്ട്

By Web Team  |  First Published Aug 23, 2021, 3:27 PM IST

 മൂന്നാംതരംഗം കുട്ടികളെ കൂടുതലായി ബാധിക്കാനുള്ള സാധ്യത ഏറെയാണെന്നും എന്‍ഐഡിഎം ചൂണ്ടിക്കാട്ടുന്നു. ആശുപത്രികള്‍, ആംബുലന്‍സുകള്‍, ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ഈ സാഹചര്യത്തില്‍ കൂടുതല്‍ മെച്ചപ്പെടുത്തണം. 


ഇന്ത്യയിൽ കൊവിഡ് മൂന്നാം തരം​ഗം ഒക്ടോബറിൽ ഉണ്ടാകുമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് 
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്രധാനമന്ത്രിയുടെ ഓഫീസിന് കെെമാറി. വരും ദിവസങ്ങളില്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ചികിത്സാ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ കുട്ടികൾ ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നത് മൂന്നാം തരംഗത്തിന്റെ ഭീതി വർധിപ്പിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. മൂന്നാംതരംഗം കുട്ടികളെ കൂടുതലായി ബാധിക്കാനുള്ള സാധ്യത ഏറെയാണെന്നും എന്‍ഐഡിഎം ചൂണ്ടിക്കാട്ടുന്നു.

Latest Videos

undefined

ആശുപത്രികള്‍, ആംബുലന്‍സുകള്‍, ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ഈ സാഹചര്യത്തില്‍ കൂടുതല്‍ മെച്ചപ്പെടുത്തണം.  എല്ലാ ആശുപത്രികളിലും പീഡിയാട്രിക് വാര്‍ഡുകള്‍, പീഡിയാട്രിക് ഐസിയുകള്‍ എന്നിവയുടെ എണ്ണവും വര്‍ധിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരോഗ്യം ദുര്‍ബലമായ കുട്ടികൾക്ക് വാക്‌സിന്‍ നല്‍കിയില്ലെങ്കില്‍ രോഗം വളരെ പെട്ടെന്ന് മറ്റുള്ളവരിലേക്ക് വ്യാപിക്കാമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് വാക്സിന്‍ ഗര്‍ഭധാരണ സാധ്യതയെ ബാധിക്കുമോ? പഠനം പറയുന്നത്
 

click me!