Health Tips : യൂറിക് ആസിഡിൻ്റെ അളവ് കൂടിയാൽ ഉണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങൾ

By Web Team  |  First Published Jul 13, 2024, 9:40 AM IST

ഉയർന്ന അളവിലുള്ള യൂറിക് ആസിഡ് സന്ധിവാതത്തിനും വൃക്കയിലെ കല്ലുകൾക്കും വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നതിന് ഇടയാക്കും.  


മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയെ തുടർന്ന് ഉണ്ടാകുന്ന ഒന്നാണ് യൂറിക് ആസിഡ്. ആരോഗ്യകരമായ ജീവിതത്തിന് യൂറിക് ആസിഡിൻ്റെ അളവ് സന്തുലിതമാക്കേണ്ടതുണ്ട്. ഉയർന്ന അളവിലുള്ള യൂറിക് ആസിഡ് സന്ധിവാതത്തിനും വൃക്കയിലെ കല്ലുകൾക്കും വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നതിന് ഇടയാക്കും.  

യൂറിക് ആസിഡിൻ്റെ അളവ് കുറവാണെങ്കിൽ വിൽസൺസ് രോഗം പിടിപെടാം. ഇത് ശരീരത്തിൽ ചെമ്പ് അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുന്ന അവസ്ഥ അല്ലെങ്കിൽ കിഡ്നി ട്യൂബ് ഡിസോർഡറായ ഫാങ്കോണി സിൻഡ്രോമിലേക്ക് നയിക്കുന്നു. 

Latest Videos

undefined

യൂറിക് ആസിഡ് രക്തത്തിൽ ലയിക്കുകയും വൃക്കകളിലേക്ക് സഞ്ചരിക്കുകയും അവിടെ നിന്ന് മൂത്രത്തിൽ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യുന്നു. യൂറിക് ആസിഡിൻ്റെ അളവ് സന്തുലിതമായി നിലനിർത്തുന്നത് വളരെ പ്രധാനമാണ്. സാധാരണ രക്തത്തിലെ യൂറിക് ആസിഡിൻ്റെ അളവ് സ്ത്രീകൾക്ക് 2.5-6 mg/dL ഉം പുരുഷന്മാർക്ക് 3.4-7 mg/100 mL 
മാണ് വേണ്ടതെന്ന് ബയോകെമിസ്ട്രിയിലും ക്ലിനിക്കൽ ബയോകെമിസ്ട്രിയിലും പ്രോട്ടോക്കോളിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

വിവിധ രോഗാവസ്ഥകൾ കണ്ടെത്തുന്നതിന് യൂറിക് ആസിഡിൻ്റെ പരിശോധന അത്യാവശ്യമാണ്. യൂറിക് ആസിഡിൻ്റെ ഉയർന്ന അളവ് സന്ധിവാതത്തിലേക്ക് നയിച്ചേക്കാം. കഠിനമായ വേദന, സന്ധികളിൽ നീർവീക്കം എന്നിയാണ്  സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ. നേരെമറിച്ച്, കുറഞ്ഞ യൂറിക് ആസിഡിൻ്റെ അളവ്, കുറവാണെങ്കിലും പ്രശ്നമാണ്. വിൽസൺസ് രോഗം അല്ലെങ്കിൽ ഫാങ്കോണി സിൻഡ്രോം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. 

പെരുവിരലിൽ കഠിനമായ വേദന,  സന്ധികളിൽ വീക്കവും ചുവപ്പും, കഠിനമായ നടുവേദന, മൂത്രത്തിൽ രക്തം, അമിതമായി മൂത്രമൊഴിക്കുക എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ഏതാണ്ട് 43.3 ദശലക്ഷം അമേരിക്കക്കാർ ഹൈപ്പർയുരിസെമിയ അനുഭവിക്കുന്നതായി പഠനങ്ങൾ പറയുന്നു. സെറം യൂറിക് ആസിഡ് ടെസ്റ്റ്,  യൂറിൻ യൂറിക് ആസിഡ് ടെസ്റ്റ്, ജോയിൻ്റ് ഫ്ലൂയിഡ് ടെസ്റ്റ് എന്നിവയിലൂടെ യൂറിക് ആഡിന്റെ അളവ് പരിശോധിക്കാം. 

ചിരിച്ചാല്‍ നിര്‍ത്തില്ല, കരഞ്ഞാലും ; അനുഷ്‌ക ഷെട്ടിയെ ബാധിച്ച അപൂര്‍വ്വ രോഗം, ലക്ഷണങ്ങള്‍!
 

click me!