വാൾനട്ട് കുതിർത്ത് കഴിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ

By Web TeamFirst Published Feb 14, 2024, 3:06 PM IST
Highlights

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന മഗ്നീഷ്യം, മാംഗനീസ് തുടങ്ങിയ ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പുകളും വാൽനട്ടിൽ അടങ്ങിയിരിക്കുന്നു. വാൾനട്ട് രാത്രി മുഴുവൻ കുതിർത്ത് കഴിക്കുന്നത് ആരോഗ്യകരമായ കൊഴുപ്പ് വർദ്ധിപ്പിക്കാനും എൽഡിഎൽ കൊളസ്ട്രോൾ അളവ് കുറയ്ക്കാനും സഹായിക്കും.

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ നട്സാണ് വാൾനട്ട്. വാൾനട്ട് കുതിർത്ത് കഴിക്കുന്നത് വിവിധ രോ​ഗങ്ങൾ തടയുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകൾ വാൾനട്ടിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എലജിക് ആസിഡ്, കാറ്റെച്ചിനുകൾ, ഫ്ലേവനോയ്ഡുകൾ, ഫൈറ്റോസ്റ്റെറോളുകൾ, മെലറ്റോണിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു.

വാൾനട്ടിൽ വൈറ്റമിൻ ഇ, ഫ്‌ളേവനോയ്ഡ്‌സ് എന്നിവ അടങ്ങിയിട്ടുണ്ട്. വാൾനട്ടിലെ പോളിസാച്വറേറ്റഡ് ഫാറ്റി ആസിഡ് കൊളസ്‌ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന മഗ്നീഷ്യം, മാംഗനീസ് തുടങ്ങിയ ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പുകളും വാൽനട്ടിൽ അടങ്ങിയിരിക്കുന്നു. വാൾനട്ട് രാത്രി മുഴുവൻ കുതിർത്ത് കഴിക്കുന്നത് ആരോഗ്യകരമായ കൊഴുപ്പ് വർദ്ധിപ്പിക്കാനും എൽഡിഎൽ കൊളസ്ട്രോൾ അളവ് കുറയ്ക്കാനും സഹായിക്കും.

Latest Videos

വാൾനട്ടിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും കൊളസ്‌ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. 

വാൾനട്ടിലെ ഉയർന്ന അളവിലുള്ള ഒമേഗ -3 ഫാറ്റി ആസിഡുകൾ മസ്തിഷ്ക ആരോഗ്യത്തെ സഹായിക്കുന്നു. ഓർമ്മശക്തി കൂട്ടുന്നതിനും വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും വാൾനട്ട് സഹായകമാണ്. പോളിഫെനോളുകളുടെ സമ്പന്നമായ ഉറവിടമാണ് വാൾനട്ട്. ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ ഇത് സഹായിക്കും. 

വാൾനട്ടിൽ കലോറി വളരെ കുറവാണ്. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച നട്‌സുകളിൽ ഒന്നാണ് വാൾനട്ട്.
വാൾനട്ട് ദെെനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സൂര്യാഘാതം, അല്ലെങ്കിൽ ടാൻ പോലുള്ള പാടുകൾ അകറ്റുന്നതിന് സഹായിക്കുന്നു. 

വൃക്കരോ​​ഗമുള്ളവർ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക, കാരണം


 

tags
click me!