broccoli| ബ്രൊക്കോളി കഴിച്ചാൽ ഈ രോ​ഗങ്ങൾ അകറ്റാം

By Web Team  |  First Published Nov 21, 2021, 3:31 PM IST

ബ്രൊക്കോളിയിലെ ആന്റിഓക്‌സിഡന്റുകള്‍ക്ക് കോശനശീകരണത്തെ തടയാനും അതിലൂടെ അര്‍ബുദത്തെ പ്രതിരോധിക്കാനും കഴിയും. കൂടാതെ ബ്രൊക്കോളിയില്‍ മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.


ബ്രൊക്കോളിയുടെ ആരോഗ്യപരമായ ഗുണങ്ങൾ വളരെ ഉയർന്നതാണ് എന്നത് നമ്മളിൽ പലർക്കുമറിയില്ല.
വിറ്റാമിൻ സിയുടേയും ഫൊളേറ്റുകളുടേയും കലവറയാണ് ബ്രൊക്കോളി. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

ബ്രൊക്കോളിയിലെ ആന്റിഓക്‌സിഡന്റുകൾക്ക് കോശനശീകരണത്തെ തടയാനും അതിലൂടെ അർബുദത്തെ പ്രതിരോധിക്കാനും കഴിയും. കൂടാതെ ബ്രൊക്കോളിയിൽ മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.

Latest Videos

undefined

ആഴ്ചയിൽ മൂന്നോ നാലോ തവണ ബ്രൊക്കോളി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ആസ്ത്മ, അർബുദം എന്നിവയെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു.

സൾഫർ ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ട് സന്ധിവാതത്തെ പ്രതിരോധിക്കാൻ ബ്രൊക്കോളിക്ക് സഹായിക്കാനാവും.  ബ്രൊക്കോളി കൊണ്ടുള്ള വിഭവങ്ങൾ പരമാവധി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ബ്രൊക്കോളി കൊണ്ട് വളരെ പോഷകസമ്പുഷ്ടമായ സൂപ്പ് തയ്യാറാക്കിയാലോ...

വേണ്ട ചേരുവകൾ...

ബ്രൊക്കോളി                                             1 കപ്പ്
കാരറ്റ്                                                           1 എണ്ണം
തെെര്                                                 2 ടേബിൾസ്പൂൺ
കാപ്‌സിക്കം                                           1 ബൗൾ 
മല്ലിയില                                                   ഒരു തണ്ട്
ഉപ്പ്                                                          ആവശ്യത്തിന്
ചുവന്നമുളക് ചതച്ചത്                   മുക്കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം കാപ്‌സിക്കം, ബ്രൊക്കോളി, കാരറ്റ് എന്നിവ ഉപ്പ് പുരട്ടി ഒന്ന് ആവികയറ്റുക. ശേഷം ആവി കയറ്റി കഴിഞ്ഞാൽ  മല്ലിയില അരിഞ്ഞതും മുളക് ചതച്ചതും ചേർത്തിളക്കുക. തണുത്തതിന് ശേഷം തൈര് ചേർത്തിളക്കി കഴിക്കുക. 

ഹാപ്പി ഹോർമോണായ 'സെറോട്ടോണിൻ' വർദ്ധിപ്പിക്കാൻ ശ്രദ്ധിക്കേണ്ടത്...
 

click me!