ശ്രദ്ധിക്കൂ, ദിവസവും ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ...

By Web Team  |  First Published Aug 30, 2023, 6:39 PM IST

ദിവസവും ഒരു നേരം ഇഞ്ചിവെള്ളം കഴിക്കുന്നവർക്ക് ദഹനക്കേടും മലബന്ധവും ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പബ്‌മെഡ് സെൻട്രലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
 


വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ അകറ്റുന്നതിന് മികച്ചൊരു പ്രതിവിധിയാണ് ഇഞ്ചി. ദെെനംദിന ഭക്ഷണത്തിന്റെ ഭാ​ഗമായി ഇഞ്ചി ഉൾപ്പെടുത്തുന്നത് ശീലമാക്കണമെന്ന് വിദ​ഗ്ധർ പറയുന്നു.  ഓക്കാനം, ദഹനക്കേട് എന്നിവയ്ക്കുള്ള പ്രതിവിധിയായി ഇഞ്ചി ഉപയോഗിച്ച് വരുന്നു.1 മുതൽ 2 ഗ്രാം വരെ ഇഞ്ചി കഴിക്കുന്നത് ഓക്കാനം ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. 

ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണത്തിൽ ഇഞ്ചി ചേർക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ മാത്രമല്ല, മൊത്തം കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത്  ഹൃദയപ്രശ്നങ്ങളുടെയും മറ്റ് കൊളസ്ട്രോൾ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളുടെയും സാധ്യത കുറയ്ക്കും. ഇഞ്ചിയിൽ ജിഞ്ചറോൾ, ഷോഗോൾ, സിംഗറോൺ എന്നിവയും മറ്റ് പല സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്.

Latest Videos

ഇഞ്ചി വെള്ളം ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം നൽകുമെന്ന് മാത്രമല്ല പ്രായമാകുന്നതിന്റെ വിവിധ ലക്ഷണങ്ങളെ ചെറുക്കാനും കഴിയും. ഇതിലെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് എല്ലാത്തരം അണുബാധകളെയും ചെറുക്കാനും ചർമ്മത്തെ ആരോഗ്യകരവും വൃത്തിയുള്ളതുമാക്കാനും കഴിയും. ഇഞ്ചി വെള്ളം ആർത്തവ വേദനയും മലബന്ധവും കുറയ്ക്കാൻ ഫലപ്രദമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ദിവസവും ഒരു നേരം ഇഞ്ചിവെള്ളം കഴിക്കുന്നവർക്ക് ദഹനക്കേടും മലബന്ധവും ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പബ്‌മെഡ് സെൻട്രലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദിവസവും ഇഞ്ചി വെള്ളം കുടിക്കുന്നവരിൽ ട്രൈഗ്ലിസറൈഡുകളുടെയും എൽഡിഎൽ എന്ന ചീത്ത കൊളസ്‌ട്രോളിന്റെയും അളവ് കുറയുന്നതായി സൗദി മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇഞ്ചിയ്ക്ക് കഴിയും.  രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹമുള്ളവരിൽ ഇൻസുലിൻ പ്രതികരണം നിയന്ത്രിക്കാനും ഇഞ്ചി സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ദാഹവും ക്ഷീണവും അകറ്റാൻ പുതിനയില കൊണ്ടുള്ള ഒരു ഹെൽത്തി ഡ്രിങ്ക് ; ഈസി റെസിപ്പി

 

click me!