യുവാക്കളിലെ കോളൻ ക്യാൻസർ; അറിയാം ഈ കാരണങ്ങളും ലക്ഷണങ്ങളും...

By Web TeamFirst Published Jan 24, 2024, 8:49 AM IST
Highlights

മോശം ഭക്ഷണക്രമം, പുകയില, പുകവലി, അമിതമായ മദ്യപാനം തുടങ്ങിയ ഘടകങ്ങളാണ്  കോളൻ ക്യാൻസർ കൂടാനുള്ള കാരണങ്ങള്‍. അതിനാല്‍ രോഗം വരാതിരിക്കാന്‍ പുകവലി, മദ്യപാനം തുടങ്ങിയവ ഒഴിവാക്കുക. 

വൻകുടലിൽ വളരുന്ന അർബുദമാണ് കോളൻ ക്യാൻസർ. വൻകുടലിൽ മലദ്വാരത്തോടു ചേർന്ന ഭാഗത്താണ് കോളൻ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്. അടുത്ത കാലത്തായി ചെറുപ്പക്കാർക്കിടയിൽ വൻകുടൽ ക്യാൻസര്‍ വർധിച്ചുവരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ജീവിത ശൈലിയിലെ മാറ്റങ്ങള്‍, മാറിയ ഭക്ഷണരീതി, അമിത വണ്ണം, മദ്യപാനം, വ്യായാമക്കുറവ് തുടങ്ങിയ പല ഘടകങ്ങളിലും ഇതിനെ സ്വാധീനിക്കുന്നു. 

മോശം ഭക്ഷണക്രമം, പുകയില, പുകവലി, അമിതമായ മദ്യപാനം തുടങ്ങിയ ഘടകങ്ങളാണ്  കോളൻ ക്യാൻസർ കൂടാനുള്ള കാരണങ്ങള്‍. അതിനാല്‍ രോഗം വരാതിരിക്കാന്‍ പുകവലി, മദ്യപാനം തുടങ്ങിയവ ഒഴിവാക്കുക. അതുപോലെ ശരീര ഭാരം നിയന്ത്രിക്കുക, പഴങ്ങളും പച്ചക്കറികളും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളുമൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പലപ്പോഴും രോഗം മൂർച്ഛിച്ച ശേഷമായിരിക്കും രോഗലക്ഷണങ്ങൾ കാണുന്നത്. 

Latest Videos

കോളൻ ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

വയറിളക്കം, മലബന്ധം തുടങ്ങിയവ കോളൻ ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. മലം പോകുന്നതിലെ മാറ്റങ്ങള്‍, മലം രക്തം കലർന്ന് പോകുന്നത്, മലം കറുത്ത് പോകുന്നത്, മലദ്വാരത്തില്‍ നിന്ന്‌ രക്തമൊഴുക്ക്‌, വയര്‍ വേദന, ഗ്യാസ്‌, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ,  ഇടയ്‌ക്കിടെ വയര്‍ ഒഴിയണമെന്ന തോന്നല്‍, ക്ഷീണം, വിശപ്പിലായ്മ, ഛര്‍ദ്ദി,  ഭാരം കുറയുക തുടങ്ങിയവയൊക്കെ വൻകുടൽ ക്യാൻസറിന്‍റെ ലക്ഷണങ്ങളാണ്. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: ഈ 12 ലക്ഷണങ്ങളെ നിസാരമായി കാണരുതേ, തൊണ്ടയിലെ ക്യാന്‍സറാകാം...

youtubevideo

click me!