ഫാറ്റി ലിവർ‌ തടയാൻ കഴിക്കാം ആറ് ഭക്ഷണങ്ങൾ

By Web TeamFirst Published Jan 13, 2024, 2:40 PM IST
Highlights

വാൽനട്ടിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗമുള്ളവർ വാൾനട്ട് കഴിക്കുന്നത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ പറയുന്നു.
 

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്ന രോ​ഗാവസ്ഥയാണ് ഫാറ്റി ലിവർ. ഫാറ്റി ലിവർ രോ​ഗം പിടിപെടുന്നത് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗം എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ സങ്കീർണതകൾക്ക്  കാരണമാകും. വിവിധ കാരണങ്ങൾ കൊണ്ട് കരളിൽ കൊഴുപ്പ് അടി‍ഞ്ഞ് കൂടാം., എന്നാൽ പൊണ്ണത്തടി, അമിതമായ മദ്യപാനം, ഭക്ഷണത്തിലെ അമിതമായ കൊഴുപ്പ് എന്നിവയാണ് ഈ അവസ്ഥയുടെ പ്രധാന കാരണങ്ങൾ. ഫാറ്റി ലിവർ‌ രോ​ഗ സാധ്യത കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം...

ഒന്ന്...

Latest Videos

വാൽനട്ടിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗമുള്ളവർ വാൾനട്ട് കഴിക്കുന്നത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ പറയുന്നു.

രണ്ട്...

ഫാറ്റി ലിവർ രോഗമുള്ളവർക്ക് വെളുത്തുള്ളിയുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഗുണം ചെയ്യും.

മൂന്ന്...

ഫാറ്റി ലിവർ ഉള്ളവർ ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികൾ ഉൾപ്പെടുത്തണമെന്ന് വിദ​ഗ്ധർ പറയുന്നു. ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ഫാറ്റി ലിവർ രോഗത്തിനും സഹായിക്കുന്ന ഒരു പച്ചക്കറിയാണ് ബ്രൊക്കോളി. 

നാല്...

ഒമേഗ 3 ഫാറ്റി ആസിഡുകൾ കരളിലെ കൊഴുപ്പിന്റെ അളവ് മെച്ചപ്പെടുത്താനും ഫാറ്റി ലിവർ ഉള്ളവരിൽ HDL കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. സാൽമൺ, ട്യൂണ, മത്തി, തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു.

അഞ്ച്...

അവോക്കാഡോയിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ശരീരഭാരം കുറയ്ക്കാനും ഫാറ്റി ലിവർ രോഗത്തിനും ഉത്തമമാണ്. ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും സഹായിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി പോഷകങ്ങളും ലയിക്കുന്ന നാരുകളും ഇതിൽ അടങ്ങിയിരിക്കുന്നു.

ആറ്....

ഓട്‌സ് പോലുള്ള മുഴുവൻ ധാന്യങ്ങളും നാരുകൾ അടങ്ങിയ ഭക്ഷണങ്ങളും NAFLD- യുമായി ബന്ധപ്പെട്ട രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. NAFLD ഉള്ളവർക്ക് ഓട്‌സ് പോലുള്ള ഉയർന്ന നാരുകളാൽ സമ്പന്നമായ പോഷകാഹാരം ഫലപ്രദമാകുമെന്നും ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

പ്രാതലിൽ ബ്രൗൺ ബ്രെഡ് കഴിക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞോളൂ

 

click me!