ഹൃദയാരോഗ്യത്തിനായി ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങള്‍...

By Web Team  |  First Published Nov 4, 2022, 11:57 AM IST

ഹൃദയരക്ത ധമനി രോഗത്തിന്റെ പ്രധാന കാരണങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം, പുകവലി, പൊണ്ണത്തടി, തുടങ്ങിയവയ്ക്ക് എതിരായുള്ള ബോധവത്‌ക്കരണമാണ് പ്രധാനം. ഒപ്പം ശരിയായ ഭക്ഷണക്രമം, ശരിയായ വ്യായാമം, ശരിയായ ജീവിതശൈലി എന്നിവയാണ്  ഹൃദയാരോ​ഗ്യത്തിൽ പ്രധാനം  ഘടകങ്ങൾ. 


മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം ആണ് ഹൃദയം. ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗവും രക്തധമനി രോഗവും (കാർഡിയോ വാസ്ക്കുലാർഡിസീസ്- CVD) മാറി കഴിഞ്ഞു. അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. 

ഹൃദയരക്ത ധമനി രോഗത്തിന്റെ പ്രധാന കാരണങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം, പുകവലി, പൊണ്ണത്തടി, തുടങ്ങിയവയ്ക്ക് എതിരായുള്ള ബോധവത്‌ക്കരണമാണ് പ്രധാനം. ഒപ്പം ശരിയായ ഭക്ഷണക്രമം, ശരിയായ വ്യായാമം, ശരിയായ ജീവിതശൈലി എന്നിവയാണ്  ഹൃദയാരോ​ഗ്യത്തിൽ പ്രധാനം  ഘടകങ്ങൾ. ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

Latest Videos

undefined

ഒന്ന്...

റെഡ് മീറ്റ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. റെഡ് മീറ്റ് പൊതുവേ ആരോ​ഗ്യത്തിന് അത്ര നല്ലതല്ലെന്ന് പറയാറുണ്ട്. ഇവ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. റെഡ് മീറ്റിന്‍റെ പ്രോസസ്ഡ് രൂപങ്ങളായ ബേക്കൺ, സോസേജ്, ഹോട്ട് ഡോഗ് എന്നിവ പരമാവധി ഒഴിവാക്കുക. റെഡ് മീറ്റ് ഹൃദയത്തിനു മാത്രമല്ല, ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതല്ല. 

രണ്ട്... 

പഞ്ചസാര, ഉപ്പ് എന്നിവയുടെ അമിത ഉപയോഗവും ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ ഇവ അമിതമായി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കാം. 

മൂന്ന്...

പായ്ക്കറ്റ് ഭക്ഷണങ്ങളും ഒഴിവാക്കുക. ഇത്തരം ബേക്കറി പലഹാരങ്ങൾ പൊതുവേ ആരോ​ഗ്യത്തിന് നല്ലതല്ല. ഇവയിലും പഞ്ചസാര, ഉപ്പ്, ഫാറ്റ് എന്നിവയുടെ അളവ് കൂടുതലാകാം. അതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയെ വർദ്ധിപ്പിക്കുന്നതിന് കാരണമാകും.  അത് ഹൃദ്രോഗത്തിലേക്ക് നയിച്ചേക്കാം. ശരീരഭാരവും വർദ്ധിപ്പിക്കാനും കാരണാകും. 

നാല്...

സോഫറ്റ് ഡ്രിങ്ക്സും സോഡയുമൊക്കെ ഒഴിവാക്കുക.  സോഡയിൽ ഫോസ്ഫോറിക് ആസിഡ് ഉണ്ട്. ഇത് കാത്സ്യത്തെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ തടയുന്നു. കാത്സ്യം ആവശ്യത്തിനു കിട്ടാതെ വരുമ്പോൾ അത് എല്ലുകളുടെ ശക്തി കുറയാനും ഓസ്റ്റിയോ പോറോസിസിനും പല്ലിൽ പോടു വരാനും കാരണമാകും. മാത്രമല്ല അമിതഭാരം, നീര്‍ക്കെട്ട്, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും ഇത് ഇടയാക്കും.

അഞ്ച്...

ബ്രെഡ്, പാസ്ത എന്നിവയും ഡയറ്റില്‍ നിന്നും പരമാവധി ഒഴിവാക്കുന്നതാണ് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലത്. ഇവയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈട്രേറ്റ്, പഞ്ചസാര എന്നിവയെല്ലാം പ്രമേഹത്തിനും അതിവഴി ഹൃദയത്തിന്‍റെ ആരോഗ്യം മോശമാക്കുന്നതിനും വഴിയൊരുക്കും. 

ആറ്...

പുറത്തു നിന്ന് വാങ്ങുന്ന പിസയും അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. ഇവയില്‍ അമിതമായി  അടങ്ങിയിരിക്കുന്ന സോഡിയം, ഫാറ്റ്, കലോറി എന്നിവയൊക്കെ ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. 

Also Read: ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും വഴുതനങ്ങ; അറിയാം മറ്റ് ഗുണങ്ങള്‍...

click me!