കിര്‍ഗിസ്താന്‍, മൗറീഷ്യസ്, മംഗോളിയ, പലസ്തീന്‍, എസ്‌തോനിയ എന്നീ രാജ്യങ്ങളുടെ അംഗീകാരമാണ് ലഭിച്ചത്. വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ലയാണ് ഇക്കാര്യം അറിയിച്ചത്.
ദില്ലി: ഇന്ത്യയുടെ കൊവിഡ് വാക്‌സിനേഷന്‍ (covid vaccination) സര്‍ട്ടിഫിക്കറ്റിന് (certificate) അഞ്ച് രാജ്യങ്ങളില്‍ കൂടി അംഗീകാരം. കിര്‍ഗിസ്താന്‍, മൗറീഷ്യസ്, മംഗോളിയ, പലസ്തീന്‍, എസ്‌തോനിയ എന്നീ രാജ്യങ്ങളുടെ അംഗീകാരമാണ് ലഭിച്ചത്. വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ലയാണ് ഇക്കാര്യം അറിയിച്ചത്.
ജി-20 ഉച്ചകോടിയിൽ കൊറോണ സർട്ടിഫിക്കറ്റിന് പരസ്പരാംഗീകാര നയം സ്വീകരിക്കുന്ന വിഷയം ഇന്ത്യ മുന്നോട്ടുവച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വാക്‌സിനേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾ യൂറോപ്യൻ യൂണിയനുമായി പ്രത്യേകം ചർച്ച ചെയ്തതായാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിനേഷൻ സർട്ടിഫിക്കേഷന്റെ പ്രശ്നം, പ്രത്യേകിച്ച് യൂറോപ്യൻ യൂണിയൻ പ്രതിനിധികളുമായി ചർച്ച ചെയ്തതായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Mutual recognition of COVID-19 vaccination certificates continues!
Five more recognitions for India’s vaccination certificate, including from Estonia, Kyrgyzstan, State of Palestine, Mauritius and Mongolia.