ശരീരത്തില്‍ നിന്ന് എളുപ്പത്തില്‍ കൊഴുപ്പിനെ എരിച്ചുകളയാൻ സഹായിക്കുന്ന 5 വ്യായാമങ്ങള്‍

By Web TeamFirst Published Feb 3, 2024, 10:20 PM IST
Highlights

ശരീരത്തില്‍ നിന്ന് അനാവശ്യമായി കിടക്കുന്ന ഫാറ്റ് കളയണമെങ്കില്‍ അതിന് വ്യായാമം ആവശ്യമാണ്. ഡയറ്റിലൂടെ മാത്രം നമുക്കിത് നിയന്ത്രിക്കാൻ സാധിക്കില്ല

വണ്ണം കുറയ്ക്കുകയെന്നത് ഏറെ പ്രയാസകരമായ സംഗതിയാണ്. ശരീരത്തില്‍ നിന്ന് അനാവശ്യമായി കിടക്കുന്ന ഫാറ്റ് കളയണമെങ്കില്‍ അതിന് വ്യായാമം ആവശ്യമാണ്. ഡയറ്റിലൂടെ മാത്രം നമുക്കിത് നിയന്ത്രിക്കാൻ സാധിക്കില്ല. വ്യായാമവും അനുയോജ്യമായ വ്യായാമങ്ങള്‍ തന്നെ തെരഞ്ഞെടുക്കേണ്ടതുണ്ട്.

ഇത്തരത്തില്‍ ശരീരത്തില്‍ നിന്ന് അധികമായിട്ടുള്ള കൊഴുപ്പിനെ നീക്കം ചെയ്തുകളയാൻ സഹായിക്കുന്ന അഞ്ച് തരം വ്യായാമങ്ങളെ കുറിച്ച് മനസിലാക്കാം...

Latest Videos

ഒന്ന്...

എച്ച്ഐഐടി (ഹൈ ഇന്‍റൻസിറ്റി ഇന്‍റര്‍വെല്‍ ട്രെയിനിംഗ്) ചെയ്യുന്നത് നല്ലതാണ്. ഒരുകൂട്ടം വ്യായാമങ്ങളാണ് ഇതിലുള്‍പ്പെടുന്നത്. ബര്‍പീസ്, ജമ്പിംഗ് ജാക്സ്, റണ്ണിംഗ് എല്ലാം ഇതില്‍ വരും. കൊഴുപ്പിനെയോ കലോറിയെയോ എരിച്ചുകളയുന്നതിന് ഏറെ സഹായകമാണ് എച്ച്ഐഐടി.

രണ്ട്...

പതിവായി സ്ക്വാട്ട് ചെയ്യുന്നതും കൊഴുപ്പിനെ എരിച്ചുകളയാനുള്ള നല്ലൊരു മാര്‍ഗമാണ്. വയര്‍, തുടകള്‍ എന്നിവയില്‍ നിന്നെല്ലാമുള്ള കൊഴുപ്പിനെ നീക്കം ചെയ്യാൻ സ്ക്വാട്ട്സ് സഹായിക്കും. 

മൂന്ന്...

ഓട്ടം അല്ലെങ്കില്‍ ജോംഗിംഗും ഫാറ്റ് കളയാൻ നല്ലൊരു വ്യായാമമുറ തന്നെയാണ്. വയറ്റിലെ കൊഴുപ്പ് കളയാനും വണ്ണം കുറയ്ക്കാനുമെല്ലാം ഓട്ടം സഹായിക്കും. പതിവായി ഓടുന്നവരുടെ ശരീരം ഇതനുസരിച്ച് നല്ലരീതിയില്‍ മാറും. 

നാല്...

സ്ട്രെങ്ത് ട്രെയിനിംഗ് ചെയ്യുന്നതും കൊഴുപ്പിനെ നീക്കം ചെയ്യാൻ വളരെ നല്ലതാണ്. പേശികളെ ബലപ്പെടുത്തുന്നതിനും ഇത് ഏറെ സഹായകമാണ്. ശരീരം ഫിറ്റ് ആയി വരുന്നതില്‍ വളരെയധികം സഹായകമായിട്ടുള്ള വ്യായാമമാണിത്.

അഞ്ച്...

ബോക്സിംഗ് അല്ലെങ്കില്‍ കിക്ബോക്സിംഗ് എല്ലാം പ്രാക്ടീസ് ചെയ്യുന്നതും നല്ലതുപോലെ ശരീരത്തില്‍ നിന്ന് കൊഴുപ്പിനെ നീക്കം ചെയ്യുന്നതിന് സഹായിക്കും. ശരീരത്തിലെ എല്ലാ പേശികളും സജീവമാകുന്ന സാഹചര്യമാണ് ഇത്തരത്തിലുള്ള മാര്‍ഷ്യല്‍ ആര്‍ട്സ് പരിശീലനത്തിലുണ്ടാകുന്നത്. ഹൃദയാരോഗ്യത്തിനും മാര്‍ഷ്യല്‍ ആര്‍ട്സ് പരിശീലനം പതിവാക്കുന്നത് ഒരുപാട് പ്രയോജനപ്പെടും.

Also Read:- സ്ട്രെസ് പ്രമേഹത്തിലേക്ക് നയിക്കുമോ? എങ്ങനെ ഇതൊഴിവാക്കാം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!