കണ്ണുകളുടെ പരിപാലനത്തിന് പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്. കണ്ണിന്റെ ആരോഗ്യത്തിന് വേണ്ട അഞ്ച് അവശ്യ പോഷകങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
പഞ്ചേന്ദ്രിയങ്ങളില്‍ വച്ച് ഏറ്റവും മനോഹരമായ അവയവമാണ് കണ്ണുകള്‍. തിളക്കത്തോടെയിരിക്കുന്ന കണ്ണുകള്‍ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. കണ്ണുകളുടെ പരിപാലനത്തിന് പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്. കണ്ണിന്റെ ആരോഗ്യത്തിന് വേണ്ട അഞ്ച് അവശ്യ പോഷകങ്ങൾ താഴേ ചേർക്കുന്നു....
1. വിറ്റാമിൻ ഇ...
undefined
വിറ്റാമിൻ ഇ യുടെ കുറവ് റെറ്റിനയുടെ അപചയത്തിനും അന്ധതയ്ക്കും കാരണമാകും. കണ്ണുകൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. ബദാം, നിലക്കടല, ചീര, ബ്രൊക്കോളി, ചെമ്മീൻ, ഒലീവ് ഓയിൽ എന്നിവയിൽ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്നു.
2. വിറ്റാമിൻ സി...
കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റാണ് വിറ്റാമിൻ സി. ധാരാളം വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് തിമിരത്തിൽ നിന്ന് സംരക്ഷിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളിൽ ബ്രൊക്കോളി, ഇലക്കറികൾ, സിട്രസ് പഴങ്ങൾ, പേരയ്ക്ക എന്നിവ ഉൾപ്പെടുന്നു.
3. ഒമേഗ 3 ഫാറ്റി ആസിഡ്...
ഒമേഗ -3 ഫാറ്റി ആസിഡുകൾ 'മാക്യുലർ ഡീജനറേഷൻ' (macular degeneration), 'ഡ്രൈ ഐ സിൻഡ്രോം' (dry eye syndrome) എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. കുട്ടികളിലെ കാഴ്ചശക്തി കുറയാനുള്ള സാധ്യതയും ഇത് കുറയ്ക്കുന്നു. മത്സ്യം, ട്യൂണ, മത്തി വിത്ത് തുടങ്ങിയവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്.
മാക്യുലർ ഡീജനറേഷൻ ( macular degeneration): പ്രായമായവരിൽ ആണ് മാക്യുലർ ഡീജനറേഷൻ സാധാരണ സംഭവിക്കാറുള്ളത്. ജനിതക ഘടകങ്ങളും, പുകവലിയും ഇതിൽ ഒരു പങ്ക് വഹിക്കുന്നു.
ഡ്രൈ ഐ സിൻഡ്രോം ( dry eye syndrome): കണ്ണുനീര്‍ ഗ്രന്ഥികള്‍ വറ്റിപ്പോകുന്ന അവസ്ഥയാണ് 'ഡ്രൈ ഐ സിന്‍ഡ്രോം'. ഇതുമൂലം കഠിനമായ തലവേദന, കണ്ണിന് ചുവപ്പ് തുടങ്ങിയവ ഉണ്ടാകും.
4. വിറ്റാമിൻ എ...
അന്ധതയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് വിറ്റാമിൻ എ യുടെ കുറവ്. വരണ്ട കണ്ണുകൾ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ വിറ്റാമിൻ എ കഴിക്കേണ്ടത് അത്യാവശ്യമാണ്. മത്സ്യ എണ്ണ, മുട്ടയുടെ മഞ്ഞ, കരൾ, പാലുൽപ്പന്നങ്ങൾ എന്നിവയിൽ വിറ്റാമിൻ എ ധാരാളം കാണപ്പെടുന്നു.
5. സിങ്ക്...
സിങ്കിന്റെ കുറവ് കാഴ്ചശക്തി കുറയ്ക്കുന്നതിന് കാരണമാകും. ചിപ്പി, ചുവന്ന മാംസം, കോഴി എന്നിവ സിങ്കിന്റെ മികച്ച ഉറവിടങ്ങളാണ്. ധാന്യങ്ങൾ, പയർ, പാൽ ഉൽപന്നങ്ങൾ എന്നിവയിലും സിങ്ക് അടങ്ങിയിട്ടുണ്ട്.
പാമ്പല്ല, വേറെയെന്താണ്!; വൈറലായി 'വിചിത്രജീവി'യുടെ വീഡിയോ...