Surrogacy baby : 'എലി മൈക്കിളിന് സ്വാ​ഗതം'; വാടക ഗർഭധാരണത്തിലൂടെ ആദ്യ കുഞ്ഞിനെ വരവേറ്റ് അവിവാഹിതനായ ഷോൺ

By Web Team  |  First Published Apr 5, 2022, 12:56 PM IST

മെൽബണിൽ താമസിച്ച് വരുന്ന ഷോണിന് ഒരു കുഞ്ഞിനെ വേണമെന്നത് ഏറ്റവും വലിയ ആ​ഗ്രഹമായിരുന്നു. അങ്ങനെ  വാടക ഗർഭധാരണത്തിലൂടെ ഒരു കുട്ടിയെ സ്വീകരിക്കാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ഇപ്പോൾ ആ ആ​ഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് ഷോൺ.


ഷോൺ റെസ്നിക്ക് എന്ന യുവാവ് ഇപ്പോൾ ഏറെ സന്തോഷത്തിലാണ്. തന്റെ മനസിലെ ആ വലിയ ആ​ഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് ഷോൺ. മെൽബണിൽ താമസിച്ച് വരുന്ന ഷോണിന് ഒരു കുഞ്ഞിനെ വേണമെന്നത് ഏറ്റവും വലിയ ആ​ഗ്രഹമായിരുന്നു. അങ്ങനെ വാടക ഗർഭധാരണത്തിലൂടെ ഒരു കുട്ടിയെ സ്വീകരിക്കാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ഇപ്പോൾ ആ ആ​ഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് ഷോൺ.

അവിവാഹിതനായി ഷോൺ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. മാർച്ച് 22 നാണ് എലി മൈക്കിൾ (Eli Michael) എന്ന കുഞ്ഞിന വാടക ഗർഭധാരണത്തിലൂടെ സ്വീകരിച്ചത്. വിക്ടോറിയയുടെ കർശനമായ നിയമങ്ങൾ കൈകാര്യം ചെയ്യുന്നതിന് മുമ്പ്  ഗവൺമെന്റിന്റെ അംഗീകാരം നേടേണ്ടതുണ്ട്. ഇത് അവിവാഹിതർക്ക് അസാധ്യമായ ഒരു പ്രക്രിയയാണ്. ഞാൻ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു പ്രണയമാണിതെന്ന് ഷോൺ സെവൻ ന്യൂസിനോട് പറഞ്ഞു.

Latest Videos

undefined

40ാം വയസിലാണ് ഒരു കുഞ്ഞ് വേണമെന്ന് ആ​ഗ്രഹം മനസിൽ വന്നത്. അങ്ങനെയിരിക്കെയാണ് സ്വവർഗ്ഗാനാനുരാഗികളായ ദമ്പതികളായ കാർല പിൻകോമ്പിനെയും സീനിനെയും പരിചയപ്പെടുന്നത്. തനിക്കൊരു അച്ഛനാകമെന്ന ആ​ഗ്രഹം പറഞ്ഞപ്പോൾ അവർ തന്റെ ആ​ഗ്രഹം സാക്ഷാത്കരിക്കാൻ തയ്യാറായി. പിതൃത്വത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ കുഞ്ഞിന് പ്രസവിക്കുന്നതിനായി കാർല തന്റെ അണ്ഡം ദാനം ചെയ്യാൻ സമ്മതിച്ചു.

'ഇത് വളരെ വലിയ കാര്യമാണ്! അവിവാഹിതരായ സ്വവർഗ്ഗാനുരാഗികളെ സമൂഹം അച്ഛനായി കാണേണ്ട സമയമാണിതെന്ന് ഷോൺ പറഞ്ഞു. ഞാൻ എപ്പോഴും ഒരു അച്ഛനാകാൻ ആഗ്രഹിക്കുന്നു, അത് എങ്ങനെ സാധ്യമാക്കുമെന്ന് എനിക്കറിയില്ലായിരുന്നവെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞിന് എലി മൈക്കൽ എന്ന് പേരിട്ടത് തന്റെ മുത്തച്ഛനാണെന്നും ഷോൺ പറഞ്ഞു.

താൻ സഹിച്ച ദുഷ്‌കരവും പലപ്പോഴും ഹൃദയഭേദകവുമായ മൂന്നര വർഷത്തെ യാത്ര വിലപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. എന്റെ മാതാപിതാക്കളുമായി എനിക്ക് നല്ല ബന്ധമുള്ളതിനാൽ ഞാൻ ഒരു അച്ഛനാകാൻ ആഗ്രഹിക്കുന്നുവെന്നും ഷോൺ കൂട്ടിച്ചേർത്തു.

എന്താണ് വാടക ​ഗർഭധാരണം?

വാടക ഗർഭധാരണത്തിൽ കുഞ്ഞിന് ഗർഭപാത്രത്തിന്റെ ഉടമയായ അമ്മയുമായി ജൈവിക ബന്ധം ഇല്ല. അതിനാൽ തന്നെ ഇത്തരം അമ്മമാരെ ഗർഭവാഹകർ (gestational carrier) എന്നാണ് വിളിക്കുന്നത്. ഭ്രൂണത്തെ നിർദിഷ്ട ദമ്പതികളുടെ ബീജവും അണ്ഡവും ടെസ്റ്റ്യൂബിൽ വെച്ച് ബീജസങ്കലനം (in vitro fertilization -IVF) നടത്തിയാണ് സൃഷ്ടിക്കുന്നത്. പിന്നീട് ഭ്രൂണത്തെ വാടക ഗർഭപാത്രത്തിലേക്ക് മാറ്റുന്നു.

താഴെ പറയുന്ന ആളുകളാണ് വാടക ഗർഭധാരണം പരിഗണിക്കുന്നത്...

വന്ധ്യത കൊണ്ടു ബുദ്ധിമുട്ടുന്ന വ്യക്തികൾ
മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബം (single parents)
സ്വവർഗ്ഗാനാനുരാഗികളായ ദമ്പതികൾ (Same-sex couples)
സുരക്ഷിതമായി ഗർഭകാലം പൂർത്തിയാക്കാനാവാത്ത അമ്മമാർ

click me!