മുഖം സുന്ദരമാക്കാൻ തക്കാളി കൊണ്ടുള്ള കിടിലൻ ഫേസ് പാക്കുകൾ

By Web Team  |  First Published May 25, 2024, 10:41 PM IST

തക്കാളിയിൽ വിറ്റാമിൻ സി, വിറ്റാമിൻ ഇ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചർമ്മത്തിൻ്റെ സ്വാഭാവിക നിറം ലഭിക്കുന്നതിനും സഹായിക്കുന്നു. സൺ ടാൻ നീക്കാൻ ഏറെ നല്ലതാണ് തക്കാളി. കൂടാതെ ഇതിലെ ആൻ്റി ഓക്സിഡൻ്റ് ഘടകങ്ങൾ ചർമ്മം പ്രായമാകുന്നത് തടയാനും വളരെയധികം സഹായിക്കും. 


ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും സഹായകമാണ് തക്കാളി. മുഖത്തെ കറുത്ത പാടുകളും കരിവാളിപ്പുമൊക്കെ മാറ്റാൻ തക്കാളി ഏറെ നല്ലതാണ്. തക്കാളിയിൽ വിറ്റാമിൻ സി, വിറ്റാമിൻ ഇ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചർമ്മത്തിൻ്റെ സ്വാഭാവിക നിറം ലഭിക്കുന്നതിനും സഹായിക്കുന്നു. സൺ ടാൻ നീക്കാൻ ഏറെ നല്ലതാണ് തക്കാളി. കൂടാതെ ഇതിലെ ആൻ്റി ഓക്സിഡൻ്റ് ഘടകങ്ങൾ ചർമ്മം പ്രായമാകുന്നത് തടയാനും വളരെയധികം സഹായിക്കും. 

ചർമ്മ കോശങ്ങളെ നിർജ്ജീവമാക്കുകുയം ടാൻ, ബ്ലാക്ക് ഹെഡ്സ് തുടങ്ങിയ പ്രശ്നങ്ങൾക്കും ഇവയെല്ലാം കാരണമാകാറുണ്ട്. കേടായ ചർമ്മത്തെ ശരിയാക്കാനും അതുപോലെ ചർമ്മത്തിൻ്റെ ആരോ​ഗ്യം നിലനിർത്താനും തക്കാളി ഏറെ മികച്ചതാണ്. മുഖം സുന്ദരമാക്കാൻ തക്കാളി ഈ രീതിയിൽ ഉപയോ​ഗിക്കാം.

Latest Videos

undefined

ഒന്ന്

ചർമ്മത്തിന്റെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് തൈര്. ഇതിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ‍് ചർമ്മത്തിലെ പ്രായമാകുന്ന ലക്ഷണങ്ങളായ വരകളും ചുളിവുകളും ഇല്ലാതാക്കാൻ ഏറെ സഹായിക്കും. തക്കാളി പേസ്റ്റും തെെരും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

രണ്ട്

ഒരു തക്കാളിയുടെ പൾപ്പ് എടുത്ത് അതിലേക്ക് 2 ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടി, ഒരു ടീസ്പൂൺ പുതിന അരച്ചത് എന്നിവ ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞതിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.

മൂന്ന്

രണ്ട് ടേബിൾ സ്പൂൺ തക്കാളി പൾപ്പും രണ്ട്  ടേബിൾ സ്പൂൺ റോസ് വാട്ടറും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഈ പാക്ക് മുഖത്തെ കരുവാളിപ്പ് മാറാൻ സഹായിക്കും.

ഇന്ത്യയിലെ ക്യാൻസർ രോ​ഗികളിൽ 20 ശതമാനം 40 വയസിന് താഴെയുള്ളവർ ; പഠനം

 


 

tags
click me!