Trichotillomania| ടെൻഷൻ വരുമ്പോൾ മുടി പൊട്ടിക്കുക, ഇതിനെ നിസാരമായി കാണരുത്

By Priya Varghese  |  First Published Nov 15, 2021, 8:45 AM IST

മുടി പൊട്ടിക്കാനുള്ള തോന്നലിനെ സ്വയം നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ മനസ്സില്‍ ടെൻഷൻ വളരെ അധികമാവും. എന്നാൽ മുടി പൊട്ടിച്ച് കഴിഞ്ഞാല്‍ ടെൻഷൻ കുറയും എന്ന അവസ്ഥയും. 


മുടി കൊഴിച്ചിൽ(hair fall) പല ആളുകൾക്കും വലിയ മാനസിക സമ്മർദ്ദം(stress) ഉണ്ടാക്കുന്ന കാര്യമാണ്. മുടി കൊഴിച്ചിൽ ഉള്ളവരിൽ ആത്മവിശ്വാസ കുറവ് മറ്റുള്ളവർ കളിയാക്കുമോ എന്നുള്ള പേടി എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും ചെറുപ്പക്കാരിലും, സ്വയം വിലയില്ലായ്മ അനുഭവപ്പെടുന്നവരിലും ഇത് വലിയ ടെൻഷൻ ഉണ്ടാക്കാറുണ്ട്.

എന്നാൽ ചില ആളുകളിൽ മുടി സ്വയം വലിച്ചു പൊട്ടിക്കണമെന്ന തോന്നലും ആ തോന്നളിലെ നിയന്ത്രിക്കാൻ കഴിയാതെ വരികയും ചെയ്യാറുണ്ട്. 'ട്രിക്കോടീലോമാനിയ' (Trichotillomania) എന്നാണ് ഈ പ്രശ്നത്തിനെ പറയുന്നത്. ഇങ്ങനെ സ്വയം മുടി വലിച്ചുപൊട്ടിക്കുന്നത് കാരണം കാര്യമായ അളവിൽ മുടി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായിരിക്കും.

Latest Videos

undefined

ചിലർക്ക് കൺപീലികളും കൺപുരികവും പൊട്ടിച്ചെടുക്കുന്നത് നിയന്ത്രിക്കാൻ കഴിയാതെ വന്നേക്കാം.മുടി പൊട്ടിക്കാനുള്ള തോന്നലിനെ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചാൽ മനസ്സിൽ ടെൻഷൻ വളരെ അധികമാവും. എന്നാൽ മുടി പൊട്ടിച്ച് കഴിഞ്ഞാൽ ടെൻഷൻ കുറയും എന്ന അവസ്ഥയും. 

നിസ്സാരം എന്നു കേൾക്കുമ്പോൾ തോന്നുമെങ്കിലും ഈ ഒരു പ്രശ്നംകൊണ്ടു മാത്രം ആളുകളെ അഭിമുഖീകരിക്കാൻ കഴിയാതെ വരിക, ജോലി സ്ഥലത്തും ജീവിതത്തിലെ മറ്റു മേഖലകളിലും കാര്യമായ വൈഷമ്യം നേരിടുക, ആളുകൾ ഒത്തുകൂടുന്ന ഇടങ്ങളിൽ പോകാതെ ഒഴിവാകുക എന്നിവ. 

എന്നാൽ വലിയ തീവ്രമായ മാനസിക രോഗങ്ങൾ ഒന്നും ഇവരിൽ ഉണ്ടായിരിക്കുകയും ഇല്ല. പ്രശ്നം ചെറുതാണ് എന്നു കേൾക്കുമ്പോൾ തോന്നുമെങ്കിലും അതുമൂലം ആ വ്യക്തി അനുഭവിക്കുന്ന മാനസിക സമ്മർദ്ദം  വളരെ വലുതായിരിക്കും.

ടെൻഷൻ തോന്നുന്ന സമയങ്ങളിൽ തലമുടി പൊട്ടിക്കാനുള്ള തോന്നൽ ഉണ്ടാകുക- ഉദാ: വിചാരിക്കും പോലെ കാര്യങ്ങൾ ക്യത്യമായി നടക്കാതെ വരുന്ന സമയങ്ങൾ, ക്ഷമയില്ലാതെ വരിക എന്നീ സാഹചര്യങ്ങൾ. വളരെ കൃത്യത എല്ലാ കാര്യങ്ങളിലും വേണമെന്ന വാശിയുള്ള പെർഫെക്ഷനിസം ഉള്ള ആളുകളിൽ ഈ പ്രശ്നം കണ്ടു വരാം.

നിസ്സാര കാര്യമാണ്, കേൾക്കുന്നവർ എന്തുകരുതും എന്നൊക്കെയുള്ള തോന്നലിൽ ചികിത്സ തേടാൻ പലരും മടിക്കുന്നു. സൈക്കോളജിസ്റ്റുകളുടെ സഹായത്തോടെ Habit reversal training, relaxation training മുതലായ ചികിത്സാ രീതികളാണ് ഈ പ്രശ്നം മാറ്റിയെടുക്കാൻ ആവശ്യം. ആത്മവിശ്വാസത്തോടെ മനസ്സിൽ ടെൻഷൻ ഇല്ലാതെ മുന്നോട്ടു പോകാൻ വ്യക്തികളെ പ്രാപ്തരാക്കുക എന്നതാണ് ചികിത്സയുടെ ഉദ്ദേശം.

എഴുതിയത്:

പ്രിയ വർ​ഗീസ് (M.Phil, MSP, RCI Licensed)
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, Near TMM Hospital, തിരുവല്ല
Consultant at Zoho
For appointmentscall: 8281933323

എന്താണ് 'ബേണ്‍ ഔട്ട്‌'? കാരണങ്ങളും ലക്ഷണങ്ങളും

 

click me!