​ഗർഭിണികൾ കാപ്പി കുടിക്കരുതെന്ന് പറയുന്നതിന്റെ കാരണം ഇതാണ്, പഠനം പറയുന്നത്

By Web Team  |  First Published Mar 29, 2021, 2:10 PM IST

ഗർഭിണികൾ ദിവസവും അരക്കപ്പ് കാപ്പി കുടിക്കുന്നത് തൂക്കക്കുറവുള്ള കുഞ്ഞുങ്ങൾ ജനിക്കാൻ കാരണമാകുമെന്നാണ് പുതിയ പഠനം പറയുന്നത്. തൂക്കക്കുറവുള്ള കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധശേഷി കുറവായിരിക്കും, അസുഖങ്ങള്‍ പെട്ടെന്നു വരികയും ചെയ്യും. 


ഗര്‍ഭകാലത്ത് അമ്മമാര്‍ കാപ്പി കുടിച്ചാല്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അമ്മയ്ക്കും കുഞ്ഞിനും ഉണ്ടാക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ​ഗർഭിണികൾ ദിവസവും അരക്കപ്പ് കാപ്പി കുടിക്കുന്നത് തൂക്കക്കുറവുള്ള കുഞ്ഞുങ്ങൾ ജനിക്കാൻ കാരണമാകുമെന്നാണ് പുതിയ പഠനം പറയുന്നത്.

തൂക്കക്കുറവുള്ള കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധശേഷി കുറവായിരിക്കും, അസുഖങ്ങള്‍ പെട്ടെന്നു വരികയും ചെയ്യും. ഭാരം കുറവുള്ള കുഞ്ഞുങ്ങൾക്ക് ഭാവിയിൽ അമിതവണ്ണം, ഹൃദ്രോഗം, പ്രമേഹം എന്നിവ പിടിപെടാനുള്ള സാധ്യതയും കൂടുതലാണെന്ന് യൂനിസ് കെന്നഡി ശ്രീവർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റിലെ ​ഗവേഷകനായ കാതറിൻ എൽ. ഗ്രാന്റ്സ് പറഞ്ഞു. 

Latest Videos

undefined

 

 

ഗര്‍ഭധാരണത്തിന്റെ ആദ്യ കാലയളവില്‍ അമിതമായി കഫീന്‍ കഴിക്കുന്നത് അബോര്‍ഷനിലേക്ക് നയിക്കാമെന്നും പഠനത്തിൽ പറയുന്നു.ഗർഭകാലത്ത് കഫീൻ അടങ്ങിയ പാനീയങ്ങൾ പരിമിതപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നതാണ് കൂടുതൽ നല്ലതെന്ന് ഞങ്ങളുടെ ഫലങ്ങൾ സൂചിപ്പിക്കുന്നു... ' - കാതറിൻ പറഞ്ഞു.

രണ്ടായിരത്തിലധികം ​ഗർഭിണികളിൽ പഠനം നടത്തുകയായിരുന്നു. പഠനത്തിന്റെ ഭാ​ഗമായി ​ഗർഭിണികൾ രക്തസാമ്പിൾ നൽകി. ഗർഭപാത്രത്തിലെ രക്തക്കുഴലുകളെ കഫീൻ തടസ്സപ്പെടുത്തുമെന്ന് വിദ​ഗ്ധർ പറയുന്നു. ഇത് ഗർഭപിണ്ഡത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും വളർച്ചയെ തടയുകയും ചെയ്യും.

അതുപോലെ,  കഫീൻ ഗർഭപിണ്ഡത്തിന്റെ സ്ട്രെസ് ഹോർമോണുകളെ തടസ്സപ്പെടുത്തുന്നു, ഇത് ജനനത്തിനു ശേഷം വേഗത്തിൽ ശരീരഭാരം കൂടാനും ഭാവിയിൽ കുഞ്ഞുങ്ങൾക്ക് അമിതവണ്ണം, ഹൃദ്രോഗം, പ്രമേഹം എന്നിവ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്.

ഗർഭകാലത്തെ രക്തസമ്മർദ്ദം; അറിഞ്ഞിരിക്കേണ്ട ചിലത്

click me!