രണ്ട് തവണ ബ്രഷ് ചെയ്തിട്ടും വായ്നാറ്റം മാറുന്നില്ലേ? ഈ രോഗങ്ങളുടെ സൂചനയാകാം

By Web Team  |  First Published Jun 5, 2024, 12:58 PM IST

പല കാരണങ്ങള്‍ കൊണ്ടും വായ്‌നാറ്റം ഉണ്ടാകാം. കഴിക്കുന്ന ഭക്ഷണം ശരിയായി ദഹിക്കാത്തതുകൊണ്ടും ദന്തരോഗം, മോണവീക്കം തുടങ്ങിയ കാരണങ്ങൾകൊണ്ടും ഉച്വാസവായുവിന് ദുർഗന്ധം ഉണ്ടാകാം. 


വായ്‌നാറ്റം ചലരെയെങ്കിലും അലട്ടുന്ന ഒരു പ്രശ്നമാകാം. രാവിലെ രാത്രിയും ബ്രഷ് ചെയ്തിട്ടും മൗത്ത് വാഷ് ഉപയോഗിച്ചിട്ടും വായ്‌നാറ്റം മാറുന്നില്ലേ? പല കാരണങ്ങള്‍ കൊണ്ടും വായ്‌നാറ്റം ഉണ്ടാകാം. കഴിക്കുന്ന ഭക്ഷണം ശരിയായി ദഹിക്കാത്തതുകൊണ്ടും ദന്തരോഗം, മോണവീക്കം തുടങ്ങിയ കാരണങ്ങൾകൊണ്ടും ഉച്വാസവായുവിന് ദുർഗന്ധം ഉണ്ടാകാം. 

ശരീരത്തിന് വേണ്ട അളവിൽ വെള്ളം കുടിക്കാത്തതുകൊണ്ടുള്ള നിർജലീകരണവും ശോധനക്കുറവും വായ്നാറ്റത്തിന്റെ കാരണങ്ങളാകാം. പുകവലിയും മദ്യപാനവും വായ്നാറ്റത്തിന് കാരണമാകാം. അതുപോലെ ഭക്ഷണം കഴിച്ചതിന് ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കില്‍ വായ്നാറ്റം ഉണ്ടാകാം. അതുപോലെ വായിലോ മറ്റേതെങ്കിലും ശരീരഭാഗത്തോ ബാധിക്കുന്ന വിവിധ രോഗങ്ങൾ കൊണ്ടും വായ്‌നാറ്റം ഉണ്ടാകും. അത്തരത്തില്‍ വായ്നാറ്റത്തിന് പിന്നിലെ ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Latest Videos

undefined

1. ശ്വാസകോശ സംബന്ധമായ അണുബാധകൾ

ശ്വാസകോശത്തെ ബാധിക്കുന്ന ചില ആരോഗ്യ പ്രശ്നങ്ങള്‍ മൂലം വായ്നാറ്റം ഉണ്ടാകാം.  സൈനസൈറ്റിസ്, ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അണുബാധകൾ വായ്നാറ്റത്തിന് കാരണമാകും. ഈ അണുബാധകൾ ഉണ്ടാകുമ്പോൾ, ബാക്ടീരിയകൾ ശ്വാസകോശ ലഘുലേഖയിൽ പെരുകുകയും ശ്വാസോച്ഛ്വാസത്തിലൂടെ പുറത്തുവിടുന്ന ദുർഗന്ധമുള്ള സംയുക്തങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.

2. ദഹന പ്രശ്നങ്ങള്‍

അസിഡിറ്റി, ഗ്യാസ്, വയറിലെ അള്‍സര്‍ തുടങ്ങിയ ദഹന പ്രശ്നങ്ങള്‍ മൂലവും ഇത്തരത്തില്‍ വായ്നാറ്റം ഉണ്ടാകാം. അതിനാല്‍ ദഹന പ്രശ്നങ്ങളെ അകറ്റാനുള്ള ചികിത്സകള്‍ തേടുക. 

3. മോണരോഗം

മോണരോഗം മൂലവും മൂലവും ചിലരില്‍ വായ്നാറ്റം ഉണ്ടാകാം. മോണരോഗത്തിന് ചികിത്സ തേടുകയാണ് ഇതിനായി ചെയ്യേണ്ടത്. 

4. വൃക്കരോഗം

വൃക്കരോഗം മൂലം രക്തത്തിൽ നിന്ന് മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യാനുള്ള ശരീരത്തിന്‍റെ കഴിവിനെ തടസപ്പെടാം. 
 ഇത് രക്തപ്രവാഹത്തിൽ വിഷവസ്തുക്കളുടെ ശേഖരണത്തിലേക്ക് നയിക്കുന്നു. ഈ വിഷവസ്തുക്കൾ ശ്വാസത്തിൽ അമോണിയ പോലുള്ള ദുർഗന്ധം ഉണ്ടാക്കും. അത്തരത്തിലും വായ്നാറ്റം ഉണ്ടാകാം. 

5. കരള്‍ രോഗങ്ങള്‍ 

ഫാറ്റി ലിവർ രോഗം പോലുള്ള കരൾ രോഗങ്ങള്‍ കാരണം ശരീരത്തിൽ വിഷാംശം അടിഞ്ഞുകൂടാം. ഇതു മൂലവും വായ്നാറ്റം ഉണ്ടാകാം. 

6. പ്രമേഹം 

ചിലരില്‍ പ്രമേഹത്തിന്‍റെ ലക്ഷണമായും വായ്നാറ്റം ഉണ്ടാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: ചീര മാത്രമല്ല, അയേണിന്‍റെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും ഈ ഭക്ഷണങ്ങള്‍

youtubevideo

click me!