കൊവിഡ് ബാധിക്കുന്ന ചെറുപ്പക്കാരില്‍ സ്ട്രോക്ക് സാധ്യത കൂടുന്നുവെന്ന് പഠനം

By Web Team  |  First Published Jun 9, 2020, 12:39 PM IST

ലോക്ക്ഡൗണിന് ഇളവുകൾ നൽകാനും ജീവിതം പുനരാരംഭിക്കാനുമുള്ള തീരുമാനങ്ങളും രാജ്യങ്ങൾ പുനഃപരിശോധിക്കുമ്പോഴും കൊറോണ വൈറസ് കൂടുതൽ ജീവനുകൾ അപഹരിച്ചുകൊണ്ടിരിക്കുകയാണ്. 


ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ലോക്ക്ഡൗണിന് ഇളവുകൾ നൽകാനും ജീവിതം പുനരാരംഭിക്കാനുമുള്ള തീരുമാനങ്ങളും രാജ്യങ്ങൾ പുനഃപരിശോധിക്കുമ്പോഴും കൊറോണ വൈറസ് കൂടുതൽ ജീവനുകൾ അപഹരിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളാണ് ശാസ്ത്രലോകത്ത് നടക്കുന്നത്. 

കൊവിഡ് 19 ബാധിക്കുന്ന ചെറുപ്പക്കാരില്‍ സ്ട്രോക്ക് സാധ്യത കൂടുന്നതായാണ് പുതിയ പഠനം പറയുന്നത്. ആരോഗ്യമുളള യുവാക്കള്‍ക്ക് പോലും ഇത്തരമൊരു സാധ്യത ഉണ്ടാകുന്നു എന്നത് ഏറെ ആശങ്കാകരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അമേരിക്കയിലെ തോമസ്‌ ജെഫെര്‍സണ്‍ സര്‍വകലാശാലയിലാണ് പഠനം നടന്നത്. 

Latest Videos

undefined

മാര്‍ച്ച് പകുതി മുതലുളള മൂന്നാഴ്ച കാലയളവിലാണ് 14  കൊവിഡ് രോഗികളില്‍ സ്ട്രോക്ക് കണ്ടെത്തിയത്. എല്ലാവരും 50 വയസ്സില്‍ താഴെയാണ്. ഇവര്‍ക്ക് ആര്‍ക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല എന്നും ഡോക്ടര്‍മാര്‍ പറയുന്നു. രോഗലക്ഷണമായി സ്ട്രോക്ക് കണ്ടുവരുന്നത് ഗൗരവത്തോടെ കാണേണ്ടതാണ്.

സമാനമായ കാരണങ്ങളാല്‍ ചില രോഗികളുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗത്ത് ഒറ്റപ്പെട്ട സമയങ്ങളില്‍ രക്തയോട്ടം നിലച്ചതായും കണ്ടെത്തിയിട്ടുണ്ട് എന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇതോടെ രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാനുളള മരുന്നും രോഗികള്‍ക്ക് നല്‍കാന്‍ നിര്‍ബന്ധിതമായെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Also Read: കൊറോണ വൈറസ് പുരുഷന്മാരിലെ ബീജോത്പാദനത്തെ ബാധിക്കുമോ?

click me!