സ്ത്രീകള്‍ക്ക് താടി വളരാം, മനുഷ്യനെ മുതലയാക്കിയേക്കാം; കൊവിഡ് വാക്സിനെതിരെ ബ്രസീൽ പ്രസിഡന്‍റ്

By Web Team  |  First Published Dec 19, 2020, 7:02 PM IST

വാക്‌സിന്‍ കുത്തിവച്ച്‌ ആളുകള്‍ മുതലയായി മാറിയാലും സ്‌ത്രീകള്‍ക്ക്‌ താടി വളര്‍ന്നാലും കമ്പനിക്ക്‌ ഉത്തരവാദിത്വം ഉണ്ടാകില്ലെന്നും ബൊല്‍സനാരോ വ്യക്തമാക്കി. 


കൊവിഡ്‌ വാക്‌സിന്‍ കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രസീല്‍ പ്രസിഡന്റ്‌ ജെയര്‍ ബോല്‍സനാരോ. വാക്‌സിന്റെ പാര്‍ശ്വഫങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് ഫൈസര്‍കമ്പനിയുടെ നിലപാടിനെതുരെയാണ്‌ ബൊല്‍സനാരോ രംഗത്തെത്തിയത്‌.

വാക്‌സിന്‍ കുത്തിവച്ച്‌ ആളുകള്‍ മുതലയായി മാറിയാലും സ്‌ത്രീകള്‍ക്ക്‌ താടി വളര്‍ന്നാലും കമ്പനിക്ക്‌ ഉത്തരവാദിത്വം ഉണ്ടാകില്ലെന്നും ബൊല്‍സനാരോ വ്യക്തമാക്കി. 

Latest Videos

undefined

ഒരു കാര്യം വ്യക്തമാക്കുകയാണ്‌. മരുന്ന്‌ കുത്തിവച്ച്‌ നിങ്ങള്‍ മുതലയായി മാറിയാലും അത്‌ നിങ്ങളുടെ കുഴപ്പമാണ്‌. സത്രീകള്‍ക്ക്‌ താടി വളര്‍ന്നാലും പുരുഷന്‍മാര്‍ സ്‌ത്രീകളുടെ ശബ്ദത്തില്‍ സംസാരിക്കാന്‍ തുടങ്ങിയാലും കമ്പനി യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

വാക്‌സിന്‍ സൗജന്യമായിരിക്കുമെന്നും ആരെയും വാക്‌സിന്‍ എടുക്കാന്‍ നിർബന്ധിക്കില്ലെന്നും ബൊല്‍സനാരോ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് ബ്രസീലില്‍ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. 15 മാസത്തിനുള്ളില്‍ രാജ്യത്തെ 70 ശതമാനം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യം. 

യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍ ജര്‍മന്‍ കമ്പനി ഭാരത് ബയോടെക്കും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. ഇതിനിടെയാണ് പ്രസിഡന്റിന്റെ പരിഹാസം.

കൊറോണയുടെ പുതിയ രൂപം; ദക്ഷിണാഫ്രിക്കയില്‍ ആശങ്കയുയര്‍ത്തി പുതിയ തരംഗം

 

click me!