Latest Videos

യുവത്വം നിലനിർത്താൻ കഴിക്കാം കൊളാജൻ അടങ്ങിയ എട്ട് ഭക്ഷണങ്ങൾ

By Web TeamFirst Published Jul 2, 2024, 3:00 PM IST
Highlights

കൊളാജൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ചുളിവുകൾ കുറയ്ക്കാനും ചർമ്മത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കും. 

ചർമ്മത്തെ സുന്ദരമാക്കാൻ ഭക്ഷണം പ്രധാന പങ്കാണ് വഹിക്കുന്നത്. ചർമ്മ ആരോഗ്യം നിലനിർത്തുന്നത് ആരോഗ്യത്തോടെയിരിക്കാനും പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ മന്ദഗതിയിലാക്കാനും സഹായിക്കും. ചർമ്മം, അസ്ഥികൾ എന്നിവയ്ക്ക് ഘടന നൽകുന്ന ഒരു സുപ്രധാന പ്രോട്ടീനാണ് കൊളാജൻ. 

കൊളാജൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ചുളിവുകൾ കുറയ്ക്കാനും ചർമ്മത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കും. കൊളാജൻ അടങ്ങിയ ഭക്ഷണങ്ങൾ ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും യുവത്വം നിലനിർത്താനും സഹായിക്കും.

മത്സ്യം

മത്സ്യത്തിൻ്റെ തൊലിയിൽ കൊളാജൻ അടങ്ങിയിരിക്കുന്നു. മത്സ്യം ഒമേഗ -3 ഫാറ്റി ആസിഡുകളും നൽകുന്നു. ഇത് ചർമ്മത്തിൻ്റെ ആരോഗ്യം നിലനിർത്താനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു. 

ചിക്കൻ

ചിക്കനിൽ കൊളാജൻ അടങ്ങിയ ബന്ധിത ടിഷ്യൂകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻ്റെ ഘടനയും ദൃഢതയും നിലനിർത്താൻ സഹായിക്കും. 

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ളയിൽ കൊളാജൻ ധാരാളം അടങ്ങിയിട്ടുണ്ട്. മുട്ട ഓംലെറ്റുകളിലോ സലാഡുകളിലോ ചേർത്ത് കഴിക്കാവുന്നതാണ്.

സിട്രസ് പഴങ്ങൾ

സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്നു. ഓറഞ്ച്, മുന്തിരിപ്പഴം, നാരങ്ങ എന്നിവ ചർമ്മത്തെ സുന്ദരമാക്കുന്നു.

ബെറിപ്പഴങ്ങൾ

സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ബെറികളിൽ ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇതിലെ കൊളാജൻ ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

ഇലക്കറികൾ

ഇലക്കറികളിൽ വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉൽപാദനത്തിനും ചർമ്മത്തിൻ്റെ ആരോഗ്യത്തിനും സഹായിക്കുന്നു. ഇലക്കറികൾ സലാഡുകൾ, സ്മൂത്തികൾ എന്നിവയിൽ ഉൾപ്പെടുത്തുക.

നട്സ് 

നട്സിൽ വിറ്റാമിൻ ഇ മാത്രമല്ല കൊളാജനും അടങ്ങിയിരിക്കുന്നു. ഇതിലെ നാരുകൾ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. 

അവാക്കാഡോ

അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിൻ്റെ ആരോഗ്യത്തെ സഹായിക്കുകയും കൊളാജൻ സംരക്ഷിക്കുകയും ചെയ്യുന്നു. സലാഡുകൾ, സ്മൂത്തികൾ, ടോസ്റ്റ് എന്നിവയിൽ അവോക്കാഡോ ചേർത്ത് കഴിക്കാവുന്നതാണ്. 

മൂന്ന് മാസം കൊണ്ട് 30 കിലോ കുറച്ചു, വെയ്റ്റ് ലോസ് ടിപ്സ് പങ്കുവച്ച് ജെയ്സ് ജോസഫ്
 

click me!