മുഖം സുന്ദരമാക്കാൻ കോഫി ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

By Web TeamFirst Published Sep 15, 2024, 4:32 PM IST
Highlights

കാപ്പിക്കുരുവും കാപ്പിപ്പൊടിയും ടാനിംഗ് കുറയ്ക്കുന്നതിനുള്ള പ്രകൃതിദത്ത പരിഹാരമായി ഉപയോഗിക്കാം. കാപ്പിയിൽ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റി - ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ്, ആന്റി ബാക്ടീരിയൽ എന്നിവ കറുപ്പകറ്റുന്നതിന് സഹായിക്കും.
 

വിവിധ ചർമ്മപ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടാകും. മുഖത്തെ കരുവാളിപ്പ്, കഴുത്തിന് ചുറ്റുമുള്ള കറുപ്പ്, ഡാർക്ക് സർക്കിൾസ് എന്നിവ അകറ്റുന്നതിന് മികച്ചതാണ് കാപ്പി പൊടി. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയതാണ് കോഫി. കാപ്പിക്കുരുവും കാപ്പിപ്പൊടിയും ടാനിംഗ് കുറയ്ക്കുന്നതിനുള്ള പ്രകൃതിദത്ത പരിഹാരമായി ഉപയോഗിക്കാം.

കാപ്പിയിൽ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റി - ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ്, ആന്റി ബാക്ടീരിയൽ എന്നിവ കറുപ്പകറ്റുന്നതിന് സഹായിക്കും. ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് പരീക്ഷിക്കാവുന്ന കോഫി കൊണ്ടുള്ള ഫേസ് പാക്കുകൾ പരീക്ഷിക്കാം.

Latest Videos

ഒന്ന്

അൽപം ഒലീവ് ഓയിലും കോഫിയും മിക്സ് ചെയ്ത് മുഖത്തും കഴുത്തിനും ചുറ്റും പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക. ചർമ്മത്തെ മൃദുവും ലോലമാക്കാനും ഈ പാക്ക് സഹായിക്കും.

രണ്ട്

ഒരു ടേബിൾ സ്പൂൺ മഞ്ഞളും ആവശ്യമായ അളവിൽ തൈരും അൽപം കാപ്പി പൊടിയും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുക. മുഖത്തെ കറുപ്പകറ്റാനും വരണ്ട ചർമ്മം അകറ്റുന്നതിനും ഈ പാക്ക് സഹായിക്കും.

മൂന്ന്

വിറ്റാമിൻ സി അടങ്ങിയ നാരങ്ങ ചർമ്മത്തിന് തിളക്കം നൽകുന്നതിന് സഹായിക്കുന്നു. നാരങ്ങ നീരും കോഫി പൗഡറും യോജിപ്പിച്ച് മുഖത്തിടുക. സൺ ടാൻ നീക്കം ചെയ്യാൻ ഏറ്റവും മികച്ചതാണ് ഈ പാക്ക്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

നാല്

ഒരു പാത്രത്തിൽ 2 ടേബിൾസ്പൂൺ കാപ്പിപ്പൊടി  ഒരു ടേബിൾ സ്പൂൺ തേനും ഏതാനും തുള്ളി നാരങ്ങ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം മുഖത്തും കഴുത്തിലുമായി ഇടുക. 10-15 മിനിറ്റ് മസാജ് ചെയ്ത ശേഷം കഴുകുക. മുഖത്തെ കരുവാളിപ്പ് മാറാൻ മികച്ചതാണ് ഈ പാക്ക്. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടാം.

ദിവസവും വെറും വയറ്റിൽ ഒരു ​ഗ്ലാസ് ഉലുവ വെള്ളം കുടിച്ചോളൂ, കാരണം

 

 

click me!