മുടി വളര്‍ച്ച കൂട്ടാനും മുടി ഭംഗിയാക്കാനും തേങ്ങാപ്പാല്‍ ഉപയോഗിക്കേണ്ടത് ഇങ്ങനെ...

By Web TeamFirst Published Dec 12, 2023, 12:49 PM IST
Highlights

തേങ്ങാപ്പാല്‍ മുടിയിലും തലയോട്ടിയിലുമെല്ലാം ഒരുപോലെ തേക്കേണ്ടതാണ്. തേച്ചുപിടിപ്പിച്ച ശേഷം അല്‍പനേരം വയ്ക്കുന്നത് നിര്‍ബന്ധമാണ്. ഇതിന് ശേഷം വെള്ളമുപയോഗിച്ചും ഷാമ്പൂ ഉപയോഗിച്ചും മുടി കഴുകി വൃത്തിയാക്കാവുന്നതാണ്. 

തേങ്ങാപ്പാല്‍ വളരെ പോഷകസമൃദ്ധമായ ഒന്നാണ്. ഇതിന് പല ആരോഗ്യഗുണങ്ങളും ഉണ്ട്. മുടി വളരാനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം തേങ്ങാപ്പാല്‍ ഉപയോഗിക്കാവുന്നതാണ്. ഇത് പല രീതിയിലാണ് ഉപയോഗിക്കേണ്ടത്. എങ്ങനെയെല്ലാം എന്നതിലേക്ക് വരാം. 

തേങ്ങ ചിരകി പിഴിഞ്ഞ് പാലെടുത്ത് അത് ഫ്രഷ് ആയി തന്നെ മുടിയില്‍ പുരട്ടാവുന്നതാണ്. അതല്ലെങ്കില്‍ കാൻഡ് കോക്കനട്ട് മില്‍ക്കും ഉപയോഗിക്കാം. എന്നാല്‍ ഉയര്‍ന്ന ഗുണമേന്മയുണ്ടെന്ന് ഉറപ്പുള്ള, മധുരം ചേര്‍ക്കാത്ത കാൻഡ് കോക്കനട്ട് മില്‍ക്ക് ആണ് ഇതിന് ഉപയോഗിക്കേണ്ടത്.

Latest Videos

തേങ്ങാപ്പാല്‍ മുടിയിലും തലയോട്ടിയിലുമെല്ലാം ഒരുപോലെ തേക്കേണ്ടതാണ്. തേച്ചുപിടിപ്പിച്ച ശേഷം അല്‍പനേരം വയ്ക്കുന്നത് നിര്‍ബന്ധമാണ്. ഇതിന് ശേഷം വെള്ളമുപയോഗിച്ചും ഷാമ്പൂ ഉപയോഗിച്ചും മുടി കഴുകി വൃത്തിയാക്കാവുന്നതാണ്. 

തേങ്ങാപ്പാലിന്‍റെ ഗുണം മുഴുവനായി കിട്ടുന്നതിന് വേണ്ടി ഒന്ന് ചൂടാക്കിയ ശേഷം തേക്കുന്നതും വളരെ നല്ലതാണ്. അതുപോലെ തന്നെ തേങ്ങാപ്പാല്‍ തേച്ച് നന്നായി മസാജ് ചെയ്യുന്നതും വളരെ നല്ലതാണ്. തേങ്ങാപ്പാല്‍ തേച്ച ശേഷം ഒരു ഷവര്‍ ക്യാപ് കൊണ്ടോ നനഞ്ഞ ടവല്‍ കൊണ്ടോ മുടി ചുറ്റിച്ച് വയ്ക്കുന്നതും വളരെ നല്ലതാണ്.

തേങ്ങാപ്പാലോ, തേങ്ങാപ്പാല്‍ മാസ്കോ ഉപയോഗിച്ച ശേഷം കൃത്യമായി കഴുകിക്കളയാൻ ശ്രദ്ധിക്കണം. ഇതിന്‍റെ അവശിഷ്ടം തലയില്‍ ഇരിക്കുന്നത് ദുര്‍ഗന്ധത്തിന് ഇടയാക്കും. തേങ്ങാപ്പാലും മറ്റ് ചില ചേരുവകളും ചേര്‍ത്ത് മാസ്കുകള്‍ തയ്യാറാക്കി ഉപയോഗിക്കുന്നതും നല്ലതാണ്. 

തേങ്ങാപ്പാലും തേനും ഒലിവ് ഓയിലും ചേര്‍ത്ത് ഇങ്ങനെ മാസ്ക് തയ്യാറാക്കാവുന്നതാണ്. അര കപ്പ് തേങ്ങാപ്പാലും ഒരു ടേബിള്‍ സ്പൂണ്‍ തേനും ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മുടിയിലും തലയോട്ടിയിലുമെല്ലാം തേച്ചുവച്ച് അര മണിക്കൂറോ മുക്കാല്‍ മണിക്കൂറോ കഴിയുമ്പോള്‍ വെള്ളവും ഷാമ്പൂവും ചേര്‍ത്ത് കഴുകിക്കളയാം.

അരക്കപ്പ് തേങ്ങാപ്പാലും അതില്‍ 2 ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് യോജിപ്പിച്ച് തലയോട്ടിയില്‍ നന്നായി മസാജ് ചെയ്ത് പിടിപ്പിക്കുക. 20-30മിനുറ്റ് കഴിയുമ്പോള്‍ വെള്ളവും ഷാമ്പൂവും വച്ച് കഴുകി വൃത്തിയാക്കുക. 

ഇങ്ങനെ തേങ്ങാപ്പാല്‍ കൊണ്ട് പല രീതിയിലും മാസ്ക് തയ്യാറാക്കി മുടിയില്‍ അപ്ലൈ ചെയ്യാവുന്നതാണ്. മുടി നന്നായി വളരാനും ഭംഗിയുള്ളതായിരിക്കാനുമെല്ലാം ഇത് ഏറെ സഹായിക്കും. 

Also Read:- പെട്ടെന്ന് വണ്ണം കുറയ്ക്കാൻ വേണ്ടിയുള്ള 'ഡയറ്റ്' ചിലര്‍ക്ക് അപകടം; അറിയേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

tags
click me!