പുറത്തുപോയി വരുന്നവര്‍ വീടിനുള്ളിലും മാസ്ക് ധരിക്കണം; ശാരീരിക അകലം പാലിക്കണമെന്നും നിര്‍ദ്ദേശം

By Web Team  |  First Published Jul 18, 2020, 10:26 PM IST

ശാരീരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


പുറത്തുപോയി തിരിച്ചുവരുന്നവര്‍ വീടിനുള്ളിലും മാസ്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒപ്പം ശാരീരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'ബ്രേക്ക് ദ് ചെയിൻ' ജീവിതശൈലി ജനങ്ങള്‍ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം അറുപത് ശതമാനത്തിന് മുകളിലാണ്. രോഗികളുടെ എണ്ണം പതിനായിരം കടന്നു. എന്നാൽ മരണനിരക്ക് കുത്തനെ ഉയർന്നിട്ടില്ല. രോഗവ്യാപനം മൂന്നാം ഘട്ടത്തിലെ രണ്ടാം പാദത്തിലാണിപ്പോള്‍. ഉറവിടമറിയാത്ത കേസുകൾ കൂടി. നിരവധി ജില്ലകളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടു. ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Latest Videos

undefined

സംസ്ഥാനത്ത് നിലവിലുള്ള കൊവിഡ് രോഗികളില്‍ 60 ശതമാനത്തിനു മുകളില്‍ ലക്ഷണം പ്രകടിപ്പിക്കാത്തവരാണ്. അപകടസാധ്യതാ വിഭാഗത്തില്‍പ്പെടാത്തവരും രോഗലക്ഷണം ഇല്ലാത്തവരുമായവരെ താമസസ്ഥലത്തിന് തൊട്ടടുത്ത് ചികിത്സാകേന്ദ്രം ഉണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ വീട്ടില്‍തന്നെ കഴിയാന്‍ അനുവദിക്കാം എന്ന് മറ്റു ചില രാജ്യങ്ങളിലെ അനുഭവം കാണിക്കുന്നു. രോഗവ്യാപനം  വര്‍ധിച്ചാല്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ കേരളത്തിലും പരിഗണിക്കേണ്ടതായി വന്നേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍ക്കും ചികിത്സാനുമതി നല്‍കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 593 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ 11659 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് മരണവും ഇന്ന് സ്ഥിരീകരിച്ചു. ഇന്ന് 204 പേർ രോഗമുക്തരായി. 364 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വന്ന 116 പേർക്കും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 90 പേർക്കും രോഗം.

Also Read: അകത്തിരിക്കുമ്പോഴും മാസ്‌ക് വേണോ? പുതിയ കണ്ടെത്തലുമായി ഗവേഷകര്‍...

click me!