കെെകൾ എപ്പോഴും തണുത്താണോ ഇരിക്കുന്നത്? കാരണം ഇതാകാം

By Web TeamFirst Published Feb 4, 2024, 10:45 PM IST
Highlights

ഇരുമ്പിൻ്റെ അളവ് കുറയാനുള്ള പ്രധാന കാരണങ്ങൾ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ വേണ്ടത്ര കഴിക്കാതിരിക്കുക, ഇരുമ്പ് ആഗിരണം ചെയ്യുന്നതിൽ ബുദ്ധിമുട്ട്, രക്തനഷ്ടം എന്നിവയാണ്.

മഞ്ഞുകാലത്ത് കെെകൾ എപ്പോഴും തണുത്താണ് ഇരിക്കുന്നതെങ്കിൽ അതിനെ നിസാരമായി കാണരുതെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇരുമ്പിൻ്റെ അളവ് കുറയുന്നത് വിളർച്ചയിലേക്ക് നയിക്കുന്നു. ഇരുമ്പിൻ്റെ അളവ് കുറയാനുള്ള പ്രധാന കാരണങ്ങൾ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ വേണ്ടത്ര കഴിക്കാതിരിക്കുക, ഇരുമ്പ് ആഗിരണം ചെയ്യുന്നതിൽ ബുദ്ധിമുട്ട്, രക്തനഷ്ടം എന്നിവയാണ്.

' കൈകളും കാലുകളും എപ്പോഴും തണുത്താണ് ഇരിക്കുന്നതെങ്കിൽ ഇരുമ്പിൻ്റെ കുറവുള്ള അനീമിയ മൂലമാകാം . വിളർച്ചയുള്ള ആളുകൾക്ക് അവരുടെ ശരീരത്തിലുടനീളം രക്തചംക്രമണം മോശമാകാനുള്ള സാധ്യത കൂടുതലാണ്. കാരണം അവരുടെ ടിഷ്യൂകൾക്ക് ഓക്സിജൻ നൽകാൻ ആവശ്യമായ ചുവന്ന രക്താണുക്കൾ ഇല്ല. ശരീര കോശങ്ങൾക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കുന്നില്ലെങ്കിൽ ചൂടും തണുപ്പും സാധാരണ അനുഭവപ്പെടില്ല...' - പീഡിയാട്രിക് ഓട്ടോലാറിംഗോളജി ചീഫ് ഡോ വികാഷ് മോദി പറഞ്ഞു. 

Latest Videos

കൈകൾ തണുത്തതല്ലാതെ വിളർച്ചയുടെ മറ്റൊരു സാധാരണ ലക്ഷണം എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതാണ്. ശരീരത്തിൽ ആവശ്യത്തിന് ഇരുമ്പ് ഇല്ലെങ്കിൽ ഓക്സിജൻ വഹിക്കാൻ പ്രാപ്തമാക്കുന്ന ഒരു പദാർത്ഥം വേണ്ടത്ര ഉത്പാദിപ്പിക്കാൻ കഴിയാതെ വരും. തൽഫലമായി, ഒരു വ്യക്തിക്ക് നിരന്തരം ക്ഷീണം അനുഭവപ്പെടുന്നു. 

ഇരുമ്പിൻ്റെ അളവ് കുറഞ്ഞാൽ ഉണ്ടാകുന്ന മറ്റ് ലക്ഷണങ്ങൾ...

വിളറിയ ചർമ്മം
തലവേദന
ശ്വാസം മുട്ടൽ
വരണ്ട മുടിയും ചർമ്മവും
നാവിലും വായിലും വീക്കവും വേദനയും
പൊട്ടുന്ന നഖങ്ങൾ

കിഡ്നി സ്റ്റോണിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ?

 

click me!