'ഒറ്റമൂലി ! മൂക്കിലൂടെ നാരങ്ങാനീര് ഒഴിച്ചാല്‍ സൈനസൈറ്റിസ് മാറും'; ഈ പൊടിക്കൈ പരീക്ഷിക്കരുത്, സത്യം ഇതാണ്....

By Web TeamFirst Published Jul 20, 2023, 5:07 PM IST
Highlights

സൈനസൈറ്റസ് മാറാനായി ഓരോ നാസദ്വാരത്തിലൂടെയും ചെറിയ അളവിൽ നാരങ്ങ നീര്  ഇറ്റിച്ച് കുറച്ച് മിനിറ്റ് സമയം കിടക്കുക. ഇത് ദിവസത്തിൽ ഒന്നോ രണ്ടോ തവണ ആവർത്തിക്കണം- പോസ്റ്ററിൽ അവകാശപ്പെടുന്നു.

ദില്ലി: ഫേസ്‌ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ വ്യാജ പ്രചാരണങ്ങളുടെ സ്ഥിരം താവളമാണ്. ഏറെ തെറ്റായ ഒറ്റമൂലികള്‍ ഇവയിലൂടെ പ്രചരിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഒന്നിന്‍റെ വസ്‌തുത അറിയാം. സൈനസൈറ്റിസ് മാറാന്‍ മൂക്കിലൂടെ നാരങ്ങാനീര് ഒഴിച്ചാല്‍ മതിയെന്നതാണ് സാമൂഹ്യമാധ്യമങ്ങളിലെ പുതിയ പ്രചാരണം. എന്നാല്‍ ഈ പ്രചാരണം വ്യാജമാണ്. സൈനസൈറ്റിസ് മാറാന്‍ ഇത്തരം പൊടിക്കൈകള്‍ പരീക്ഷിച്ച് ആരും രോഗവസ്ഥാ വഷളാക്കരുതെന്നും ശാസ്ത്രീയമല്ലാത്ത ചികിത്സാ രീതികള്‍ പരീക്ഷിക്കരുതെന്നും ആരോഗ്യ രംഗത്തെ വിഗദ്ധർ പറയുന്നു.

പ്രചാരണം ഇങ്ങനെ

Latest Videos

സൈനസൈറ്റിസ് ഇല്ലാതാക്കാൻ ചെറുനാരങ്ങയ്ക്ക് കഴിയുമെന്ന പോസ്റ്റർ Pinterest ൽ ആണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. " ഇന്നത്തെ ആരോഗ്യ ടിപ്പ്" എന്ന കുറിപ്പോടെയുള്ള പോസ്റ്റർ Healthgenje.in എന്ന വെബ്സൈറ്റിലും പ്രത്യക്ഷപ്പെട്ടു. സൈനസൈറ്റസ് മാറാനായി ഓരോ നാസദ്വാരത്തിലൂടെയും ചെറിയ അളവിൽ നാരങ്ങ നീര്  ഇറ്റിച്ച് കുറച്ച് മിനിറ്റ് സമയം കിടക്കുക. ഇത് ദിവസത്തിൽ ഒന്നോ രണ്ടോ തവണ ആവർത്തിക്കണം. ഇങ്ങനെ ചെയ്താൽ 1-2 ദിവസത്തിനുള്ളിൽ ജലദോഷ ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നൽകുകയും സൈനസൈറ്റിസ് ഇല്ലാതാവുമെന്നും പോസ്റ്ററിൽ പറയുന്നു. 

 പോസ്റ്റിന്റെ സ്ക്രീൻഷോട്ട് 

പ്രചാരണത്തിലെ വസ്തുത

നാസദ്വാരത്തിൽ നാരങ്ങ നീര് ഒറ്റിച്ചാൽ സൈനസൈറ്റിസ് സുഖപ്പെടുമെന്ന് സ്ഥിരീകരിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രചരിക്കുന്ന പോസ്റ്റർ വസ്തുതാവിരുദ്ധമാണെന്നും ശാസ്ത്രീയ ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ആരോഗ്യ രംഗത്തെ വിഗദ്ധർ പറയുന്നു. 

Read More : അഭയം തേടിയെത്തി, മണിപ്പൂരിലെ ജേ ജെം ഇനി കേരളത്തിന്‍റെ വളർത്തുമകൾ; സർക്കാർ സ്കൂളിൽ അഡ്മിഷൻ, സന്ദർശിച്ച് മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകള്‍ തത്സമയം അറിയാം- Asianet News Live

 

click me!