വെണ്ണ കൊണ്ടുള്ള ഫേസ് പാക്കുകൾ ചർമ്മത്തെ തിളക്കമുള്ളതാക്കുന്നു. മുഖത്ത് സ്വാഭാവിക തിളക്കം നൽകുന്ന ഫാറ്റി ആസിഡുകളുടെയും വിറ്റാമിൻ എയുടെയും ഉറവിടമാണ് വെണ്ണ.
വെണ്ണ ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മികച്ചൊരു പ്രതിവിധിയാണ്. വെണ്ണ കൊണ്ടുള്ള ഫേസ് പാക്കുകൾ ചർമ്മത്തെ തിളക്കമുള്ളതാക്കുന്നു. മുഖത്ത് സ്വാഭാവിക തിളക്കം നൽകുന്ന ഫാറ്റി ആസിഡുകളുടെയും വിറ്റാമിൻ എയുടെയും ഉറവിടമാണ് വെണ്ണ. മുഖസൗന്ദര്യത്തിന് വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് തരം വെണ്ണ കൊണ്ടുള്ള ഫേസ് പാക്കുകൾ ഏതൊക്കൊയാണെന്ന് നോക്കാം...
ഒന്ന്...
undefined
ആദ്യം ഒരു പഴുത്ത പഴം നല്ല പോലെ പേസ്റ്റാക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഉപ്പില്ലാത്ത വെണ്ണ ചേർക്കുക. ഇത് നല്ല പോലെ യോജിപ്പിച്ച ശേഷം 15 മിനിറ്റ് മുഖത്തിടുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
രണ്ട്...
ഒരു ടേബിൾ സ്പൂൺ ഉപ്പില്ലാത്ത വെണ്ണയും ഒരു ടേബിൾ സ്പൂൺ റോസ് വാട്ടറും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. 10 മിനിറ്റ് മുഖത്തിടുക. ശേഷം ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിന് ഈ ഫേസ് പാക്ക് വളരെ നല്ലതാണ്.
മൂന്ന്...
മുഖത്തെ ചുളിവുകൾ അകറ്റാനും കറുപ്പകറ്റാനും മികച്ചൊരു ഫേസ് പാക്കാണിത്. രണ്ട് ടേബിൾ സ്പൂൺ വെള്ളരിക്ക ജ്യൂസും ഉപ്പില്ലാത്ത വെണ്ണയും ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. ശേഷം ഇത് 10 മിനിറ്റ് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകുക.
കരുവാളിപ്പ് മാറ്റി മുഖം തിളങ്ങാൻ നാല് തരം തക്കാളി ഫേസ് പാക്കുകൾ......