പക്ഷിപ്പനി‍ ; പ്രതിരോധിക്കാനുള്ള നാല് മാർഗ്ഗങ്ങൾ

By Web Team  |  First Published Apr 20, 2024, 5:31 PM IST

'പക്ഷിപ്പനി ഉണ്ടാകുമ്പോള്‍ രോഗബാധിതരായ പക്ഷികളുമായി ഇടപഴകുന്നവര്‍ക്കാണ് രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതൽ. രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികൾ എന്നിവ വഴിയാണ് രോഗാണുക്കൾ മനുഷ്യരിലേക്കെത്തുന്നത്...' - അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം പറഞ്ഞു. ഡോക്‌സ്റ്റ ലേണിന്റെ സ്ഥാപകനും ഡയറക്ടറും കൂടിയാണ് അദ്ദേഹം.


സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതയോടെ തുടരാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. പക്ഷികളിൽ വരുന്ന വൈറൽ പനിയാണ് പക്ഷിപ്പനി. ഏവിയൻ ഇൻഫ്‌ളുവൻസ വൈറസാണ് (H5N1 വൈറസ്) പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാൽ പനിബാധിത മേഖലയിൽ പക്ഷികൾ കൂട്ടത്തോടെ ചാകും. ദേശാടന പക്ഷികളുടെ കാഷ്ഠം വഴിയും വായുവിലൂടെയുമാണ് കൂടുതലും രോഗം പിടിപെടുന്നത്.

 പനി, ജലദോഷം, തലവേദന, ഛർദി, വയറിളക്കം, ശരീരവേദന, ചുമ, തൊണ്ടവേദന, ക്ഷീണം എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ. വളരെ പെട്ടെന്നു തന്നെ ന്യുമോണിയ പോലുള്ള കടുത്ത ശ്വാസകോശ രോഗങ്ങൾക്കിടയാക്കാൻ ഈ വൈറസുകൾ ഇടയാക്കും...- അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം പറഞ്ഞു. ഡോക്‌സ്റ്റ ലേണിന്റെ സ്ഥാപകനും ഡയറക്ടറും കൂടിയാണ് അദ്ദേഹം.

Latest Videos

undefined

പക്ഷിപ്പനി ഉണ്ടാകുമ്പോൾ രോഗബാധിതരായ പക്ഷികളുമായി ഇടപഴകുന്നവർക്കാണ് രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതൽ. രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികൾ എന്നിവ വഴിയാണ് രോഗാണുക്കൾ മനുഷ്യരിലേക്കെത്തുന്നത്. ഡോ. 

ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

1. വ്യക്തിശുചിത്വം പാലിക്കുക.( കെെകൾ ഇടയ്ക്കിടെ കഴുകുക)
2. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ പോകുമ്പോൾ ​ഗ്ലൗസും മാസ്കും നിർബന്ധമായും ഉപയോ​ഗിച്ചിരിക്കണം.
3. പക്ഷികളുമായി ഇടപഴകുമ്പോൾ പ്രത്യേകം വസ്ത്രം ധരിക്കുക. ആ വസ്ത്രം വീടിന് അകത്തേയ്ക്ക് കയറ്റരുത്. ചെരുപ്പം അകത്തോട്ട് കയറ്റരുത്.
4. ചിക്കനും മുട്ടയും ക്യത്യമായി പാകം ചെയ്താൽ പേടിക്കാനില്ല. കഴിക്കാവുന്നതാണ്. 70 ​ഡി​ഗ്രി സെൽ​ഷ്യ​സിൽ തിളപ്പിച്ച് കഴിഞ്ഞാൽ ചിക്കനിൽ വെെറസ് ഉണ്ടെങ്കിലും ഇല്ലാതാകും. ബുൾസ് ഐ ആയോ പച്ച മുട്ട ആയോ പകുതിവേവിച്ച മാംസമോ കഴിക്കരുത്. അത് രോ​ഗസാധ്യത കൂട്ടുന്നു. 

വീണ്ടും താറാവുകൾക്ക് പക്ഷിപ്പനി, രണ്ടാഴ്ച ജാഗ്രത വേണം; പനിയും രോഗലക്ഷണങ്ങളും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

 

 

click me!