വീട്ടിലൊരു ജിം ഒരുക്കാന്‍ പദ്ധതിയുണ്ടോ? ഈ ഒറ്റ ഉപകരണം മാത്രം മതി, സംഭവം കൊള്ളാമെന്ന് ആനന്ദ് മഹീന്ദ്രയും

By Web Team  |  First Published Oct 26, 2024, 11:36 AM IST

ഒരൊറ്റ ഉപകരണം, പക്ഷേ 150 -ല്‍ ഏറെ വര്‍ക്കൌണ്ടുകള്‍ ചെയ്യാം. ഒറ്റമുറി മാത്രമുള്ളവര്‍ക്കും ഉപയോഗിക്കാം. എന്തുകൊണ്ടും മികച്ചതെന്ന് ആനന്ദ് മഹീന്ദ്രയും. 



ഹീന്ദ്ര ആൻഡ് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ഫിറ്റ്നസ് പ്രേമികൾക്കിടയിൽ തരംഗമായി മാറിയിരിക്കുകയാണ്. എഐടി ബിരുദധാരികളായ നാല് യുവാക്കൾ ചേർന്ന് വികസിപ്പിച്ചെടുത്ത ഒരു ഫിറ്റ്നസ് ഉപകരണമാണ് ആനന്ദ് മഹീന്ദ്ര തന്‍റെ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. വലിയ റോക്കറ്റ് സയൻസ് ഒന്നുമല്ലെങ്കിലും ഈ സംഭവം കൊള്ളാമെന്ന വിശേഷണത്തോടെയാണ് അദ്ദേഹത്തിന്‍റെ കുറിപ്പ്. സ്ഥലപരിമിതി നേരിടുന്ന ഫിറ്റ്നസ് പ്രേമകൾക്ക് അവർ താമസിക്കുന്ന ചെറിയ മുറിയിൽ പോലും ഉപയോഗിക്കാൻ സാധിക്കുന്ന ഒരു കോംപാക്റ്റ്, മൾട്ടിഫംഗ്ഷണൽ ജിമാണ് ഈ ചെറുപ്പക്കാർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. 

തങ്ങളുടെ എഞ്ചിനീയറിംഗ് വൈദഗ്ധ്യവും ഫിറ്റ്നസിനോടുള്ള അഭിനിവേശവും സംയോജിപ്പിച്ച് ഇവർ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ഉപകരണം ഉപയോഗിക്കുന്നവർക്ക് സമ്മാനിക്കുന്നത് ഒരു സമ്പൂർണ്ണ വർക്ക് ഔട്ട് അനുഭവമാണ്.  അപ്രോലീപ് എക്സ് (Aroleap X) എന്നാണ് ഈ സ്മാർട്ട് ഹോം ജിമ്മിന് നൽകിയിരിക്കുന്ന പേര്. ഐഐടി ബിരുദധാരികളുടെ നൂതനമായ ആശയത്തെയും കഠിനാധ്വാനത്തെയും തന്‍റെ കുറിപ്പിലൂടെ ആനന്ദ് മഹിന്ദ്ര അഭിനന്ദിച്ചു. സ്ഥലപരിമിതിയാൽ ബുദ്ധിമുട്ടുന്നവർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഇതിലും മികച്ച ഒരു ഫിറ്റ്നസ് ഉപകരണം ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest Videos

undefined

ജോലിക്കിടയിൽ ദേശീയഗാനം കേട്ട പെയിൻറിംഗ് തൊഴിലാളി ചെയ്തത് കണ്ടോ; വൈറലായി വീഡിയോ

Home gym created by 4 IIT grads.

No rocket science here.

But a clever convergence of mechanics & physical therapy principles to design a product that has global potential. In small apartments & even in Business Hotel rooms!

Bravo! pic.twitter.com/Tz1vm1rIYN

— anand mahindra (@anandmahindra)

ലോട്ടറി അടിച്ചെന്ന് കൂട്ടുകാരോട് നുണ പറഞ്ഞു, പിന്നാലെ അടിച്ചത്, എട്ടര കോടിയുടെ ജാക്പോട്ട്

വിവിധ പേശി ഗ്രൂപ്പുകളിൽ പ്രവർത്തിക്കുന്ന 150-ലധികം വ്യായാമങ്ങൾ  ഈ ഉപകരണം വാഗ്ദാനം ചെയ്യുന്നു. ഉപയോഗിക്കുന്നവർക്ക് വ്യക്തിഗത വർക്ക്ഔട്ട് പ്ലാനുകൾ നൽകിക്കൊണ്ട് ഉപയോക്താവിന്‍റെ പുരോഗതി തത്സമയം നിരീക്ഷിക്കുന്ന AI- പവർഡ് ട്രെയിനിംഗ് സെഷനുകളും ഇതിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപകരണത്തിന്‍റെ നിർമ്മാണത്തിന് പിന്നിൽ വലിയ റോക്കറ്റ് സയൻസ് ഒന്നുമില്ലെങ്കിലും ആഗോള സാധ്യതയുള്ള ഒരു ഉൽപ്പന്നമാണ് ഇതെന്ന് ആനന്ദ് മഹീന്ദ്ര അഭിപ്രായപ്പെട്ടു. ചെറിയ അപ്പാർട്ട്മെന്‍റുകളിലും എന്തിനേറെ പറയുന്നു ഹോട്ടൽ മുറികളിൽ പോലും ഇത് ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനക 7 ലക്ഷത്തിലധികം ആളുകളാണ് കുറിപ്പ് കണ്ടത്. 

കണ്ടെത്തിയത്, ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ നിധി; 950 വര്‍ഷം പഴക്കമുള്ള നാണയ ശേഖരം

click me!