ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

By Web Team  |  First Published Apr 24, 2024, 7:20 PM IST

ബയോട്ടിൻ ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതും നഖങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മാത്രമല്ല, ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാനും ശക്തമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് റിസർച്ച് ഗേറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.
 
ശരീരത്തിന് പ്രധാനപ്പെട്ട വിറ്റാമിനുകളൊന്നാണ് ബയോട്ടിൻ. ചർമ്മം, മുടി, നഖങ്ങൾ എന്നിവ ആരോ​ഗ്യത്തോടെ നിലനിർത്തുന്നതിന് ബയോ​ട്ടിൻ പ്രധാന പങ്കാണ് വഹിക്കുന്നത്.  ശരീരത്തിൽ ആവശ്യത്തിൽ ബയോട്ടിൻ കിട്ടാതെ വരുമ്പോൾ  വരണ്ട ചർമ്മം, നഖം പൊട്ടുക, മുടി കൊഴിച്ചിൽ തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം.

ബയോട്ടിൻ ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതും  നഖങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മാത്രമല്ല, ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാനും ശക്തമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് റിസർച്ച് ഗേറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.

Latest Videos

undefined

നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തെ ഊർജമാക്കി മാറ്റാൻ ശരീരം ബയോട്ടിൻ ഉപയോഗിക്കുന്നു. കാർബോഹൈഡ്രേറ്റുകൾ, ലിപിഡുകൾ, പ്രോട്ടീനുകൾ എന്നിവയുടെ ദഹനത്തെ ഇത് സഹായിക്കുന്നു.ബയോട്ടിൻ സമ്പുഷ്ടമായ ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെ സഹായിക്കും. അത് കൊണ്ട് തന്നെ ഇത് പ്രമേഹ സാധ്യത കുറയ്ക്കുന്നതായി ഫ്രോണ്ടിയേഴ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഗർഭകാലത്ത് ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കണം. ഇത് കുഞ്ഞിൻ്റെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും ​ഗുണം ചെയ്യുന്നതായി ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ

നട്സ്
മധുരക്കിഴങ്ങ്
മുട്ട
സാൽമൺ ഫിഷ്
കൂൺ
അവാക്കാഡോ
പയർവർ​ഗങ്ങൾ

പ്രമേഹരോ​ഗികൾ ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ പഴങ്ങൾ

click me!