ദിവസവും ഒരു നേരം വെണ്ടയ്ക്ക വെള്ളം കുടിക്കുന്നത് ശീലമാക്കൂ, അതിശയിപ്പിക്കുന്ന ​ഗുണങ്ങളറിയാം

By Web TeamFirst Published Oct 8, 2024, 1:55 PM IST
Highlights

ദിവസവും ഒരു നേരം വെണ്ടയ്ക്കയിട്ട വെള്ളം കുടിക്കുന്നത്  ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും ഗുണം ചെയ്യും. വെണ്ടയ്ക്കയിൽ ക്വെർസെറ്റിൻ, ഫ്ലേവനോയിഡുകൾ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്നു.
 

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് വെണ്ടയ്ക്ക. വിറ്റാമിൻ എ, സി, കെ എന്നിവയാൽ സമ്പന്നമാണ് വെണ്ടയ്ക്ക. ഇത് രോഗപ്രതിരോധ പ്രവർത്തനത്തെയും ചർമ്മത്തിൻ്റെ ആരോഗ്യത്തെയും എല്ലുകളുടെ ബലത്തെയും പിന്തുണയ്ക്കുന്നു.ദിവസവും ഒരു നേരം വെണ്ടയ്ക്കയിട്ട വെള്ളം കുടിക്കുന്നത്  ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും ഗുണം ചെയ്യും. 

വെണ്ടയ്ക്കയിൽ ക്വെർസെറ്റിൻ, ഫ്ലേവനോയിഡുകൾ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്നു. വെണ്ടയ്ക്കയിട്ട വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥ സുഗമമായി പ്രവർത്തിപ്പിക്കുന്നതിന് സഹായകമാണ്. നാരുകളും ആൻറി ഓക്സിഡൻറുകളും അടങ്ങിയ വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

Latest Videos

വെണ്ടയ്ക്ക വെള്ളത്തിലെ ആൻ്റിഓക്‌സിഡൻ്റുകളും ലയിക്കുന്ന നാരുകളും കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതിലൂടെ ഹൃദയാരോഗ്യത്തിന് കാരണമാകുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കും. വെണ്ടയ്ക്ക വെള്ളത്തിലെ വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ദിവസവും ഇത് കഴിക്കുന്നത് രോഗങ്ങളെയും അണുബാധകളെയും ചെറുക്കാൻ സഹായിക്കും. 

വിറ്റാമിൻ കെ, കാത്സ്യം തുടങ്ങിയവ അടങ്ങിയ വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് ഓസ്റ്റിയോപെറോസീസ് സാധ്യത കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

വെണ്ടയ്ക്ക വെള്ളം ചർമ്മത്തിൻ്റെ ഘടന മെച്ചപ്പെടുത്തുകയും പാടുകൾ കുറയ്ക്കുകയും, ഇന്ത്യക്കാർക്കിടയിൽ വളരെ സാധാരണമായ പിഗ്മെൻ്റേഷൻ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. വിറ്റാമിൻ എ, സി എന്നിവ അടങ്ങിയ വെണ്ടയ്ക്ക   വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നു. വെണ്ടയ്ക്കയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്.  ഇത് മലബന്ധം തടയാൻ സഹായിക്കുകയും ചെയ്യുന്നു.

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.

നെെറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്നവരാണോ നിങ്ങൾ ? പഠനം പറയുന്നത് ഇങ്ങനെ

 

click me!